TOPICS COVERED

കര്‍ക്കിടക മാസമെത്തിയതോടെ കുട്ടിത്തെയ്യങ്ങള്‍ കണ്ണൂരില്‍ നാട്ടുവഴികളിലൂടെ ചുറ്റുകയാണ്. മൂന്ന് വയസുള്ള കുട്ടികള്‍ മുതല്‍ ഇക്കുറി ആടിവേടന്മാരാകുന്നുണ്ട്.

അതിരാവിലെ തുടങ്ങി ആടിവേടന്മാരുടെ ഒരുക്കം. മൂന്നുവയസുകാരി ആത്മിക ആദ്യമായി വേടന്‍റെ വേഷം കെട്ടുന്നു. നാല് വയസുള്ള അമര്‍ച്ചന്ദ് ഇത് രണ്ടാം തവണ..

ചെമ്പട്ട് ഉടയാടകളണിഞ്ഞ് നാട്ടുവഴികളിലൂടെ നടക്കണം.. വീടുവീടാന്തരം കയറിയിറങ്ങി ഐശ്വര്യം പകരണം. തോറ്റംപാട്ടിന്‍റെ അകമ്പടിയോടെ ആടിയും വേടനും വ്യത്യസ്തരാണ്. ആടി പാര്‍വതി ദേവിയും, വേടന്‍ പരമശിവനുമെന്നാണ് ഐതിഹ്യം. കര്‍ക്കിടക മാസം പഞ്ഞമാസമെന്നാണ് പറയുക. തെയ്യം വീട്ടുമുറ്റത്തെത്തി പ്രാര്‍ഥിക്കുന്നതോടെ ആധിയും വ്യാധിയും അകന്ന് വീടും പുരയിടവും പരിശുദ്ധമാകുന്നുവെന്നാണ് വിശ്വാസം.. മലയന്‍, വണ്ണാന്‍ സമുദായങ്ങളില്‍ പെട്ടവരാണ് തെയ്യക്കോലം കെട്ടുന്നത്. തലമുറകളായി അവരത് കൈമാറി വരുന്നു..

Theyyam ritual artform at Kannur: