arjun-child

കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തിരച്ചിൽ തുടരുകയാണ്. ഒരു നാട് ഒന്നാകെ അര്‍ജുന്‍റെ വിവരത്തിനായി കാത്തിരിക്കുകയാണ്.  ഈശ്വർ മാൽപെയുടെ നേതൃത്വത്തിൽ മല്‍സ്യ തൊഴിലാളികൾ ഗംഗാവാലി പുഴയിൽ ഇറങ്ങി നടത്തിയ തിരച്ചിലിലും ചെളിയും പാറ കഷ്ണങ്ങളും കാരണം അർജുന്‍റെ ട്രക്കിന് അടുത്തേക്ക് എത്താനായില്ല. ട്രക്ക് പുറത്തെടുക്കാന്‍ ഡ്രഡ്ജിങ്ങ് മാത്രമാണ് പോംവഴിയെന്ന് അധികൃതര്‍. ഇതിനിടെ നിരവധിയാളുകളാണ് അര്‍ജുന്‍റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ എത്തുന്നത്.

പപ്പ എവിടെ പോയി? എന്ന് ചോദിക്കുന്നു. പപ്പ ലോറിയിൽ പോയി എന്ന് കുഞ്ഞ് പറയുമ്പോള്‍‌ ലോറിയിൽ എവിടെ പോയി എന്ന് അവതാരക ചോദിക്കുന്നു

എന്നാല്‍ അര്‍ജുന്‍റെ വീട്ടില്‍ ചെന്ന് കുഞ്ഞിനോട് ചോദ്യം ചെയ്ത യൂട്യൂബ് വിഡിയോ ചാനല്‍ അവതാരികയ്ക്ക് എതിരെ വ്യാപക വിമര്‍ശനം ഉയരുന്നു. കുഞ്ഞിന്റെ നേരെ മൈക്കുമായി ചെന്ന്  പപ്പ എവിടെ പോയി? എന്ന് ചോദിക്കുന്നു. പപ്പ ലോറിയിൽ പോയി എന്ന് കുഞ്ഞ് പറയുമ്പോള്‍‌  ലോറിയിൽ എവിടെ പോയി എന്ന് അവതാരക ചോദിക്കുന്നു. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു. അർജുന്റെ വീട്ടുകാർക്ക് മാന്യത ഉള്ളതുകൊണ്ട്  ഇതിനെ ഒന്നും അവിടന്ന് അടിച്ചു ഇറക്കി വിട്ടില്ലെന്നും, മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി ഇവര്‍ നാണക്കേടാണെന്നും തുടങ്ങി വ്യാപക വിമര്‍ശനം ആണ് ഉയരുന്നത്.