വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ ബോചെ ഫാന്‍സ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. സഹായം ആവശ്യമുള്ളവര്‍ക്ക് 7902382000 എന്ന നമ്പറില്‍ വിളിക്കാം. ഇതേ നമ്പറില്‍ വാട്‌സാപ് മെസേജ് അയക്കാനും സൗകര്യമുണ്ട്. ഭക്ഷണം, വസ്ത്രം, വൈദ്യസഹായം, ആംബുലന്‍സ് തുടങ്ങി ഏത് ആവശ്യങ്ങള്‍ക്കും  ഈ നമ്പറില്‍ ബന്ധപ്പെടാമെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്. ട്രസ്റ്റിന്റെ ആംബുലന്‍സുകളും രംഗത്തുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുക്കുമെന്നും സന്മനസുള്ള എല്ലാവരും വയനാട്ടിലെ ജനതയ്ക്കായി കഴിയുന്ന സഹായങ്ങള്‍ ചെയ്യണമെന്നും ബോബി ചെമ്മണ്ണൂര്‍ അഭ്യര്‍ത്ഥിച്ചു.