മുണ്ടക്കൈ ദുരന്തത്തിലകപ്പെട്ട ജനങ്ങളുടെ പുനരധിവാസത്തിനായി മുസ്‌ലിം ലീഗ് ആരംഭിച്ച ധനസമാഹരണം 2 കോടി പിന്നിട്ടിരുന്നു. പദ്ധതിയിലേക്ക് ആദ്യ ഫണ്ടായി 50 ലക്ഷം രൂപ തിരുനാവായ സ്വദേശി ബാബുവാണ് നല്‍കിയത്. അതേ സമയം മുസ്‌ലിം ലീഗ് നടത്തുന്ന ധനസമാഹരണത്തെ പ്രശംസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത് എത്തി. ദുരിതാശ്വാസ ഫണ്ടുകൾ സുതാര്യമായിരിക്കണമെന്നും ലീഗിന്റെ ആപ്പ് അങ്ങനെ തോന്നിയെന്നും കുറിപ്പില്‍ ജോയ് മാത്യു പറഞ്ഞു. 'ഫോര്‍ വയനാട്' എന്ന ആപ്ലിക്കേഷനിലൂടെയാണ് ധനസമാഹരണം നടത്തുന്നത്. 'സുതാര്യത, അതാണ് നമുക്ക് വേണ്ടത് ; കണക്കിലായാലും കാര്യത്തിലായാലും , അതിനാൽ ഈ ആപ്പ് വഴി ഞാനും ഒരു അണ്ണാറക്കണ്ണനാകട്ടെ എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്.

കുറിപ്പ്

ദുരിതർക്ക് ആശ്വാസം നൽകാനായിരിക്കണം ദുരിതാശ്വാസ ഫണ്ടുകൾ .

അതിലേക്ക് നൽകുന്നവനും അതിൽ നിന്ന് സ്വീകരിക്കുന്നവനും അതിന്റെ സുതാര്യത ഉറപ്പ് വരുത്തണം .ഇന്നത്തെ കാലത്ത് ഡിജിറ്റലായി കാര്യങ്ങൾ ചെയ്യാമെന്നിരിക്കെ മുസ്ലിം ലീഗ് അത് നല്ല രീതിയിൽത്തന്നെ പ്രാവർത്തികമാക്കി തങ്ങൾ കാലത്തിനൊപ്പമാണെന്ന് തെളിയിച്ചു .

for wayanad എന്ന ആപ്പിലൂടെയുള്ള ദുരിതാശ്വാസ നിധി സമാഹരണം സുതാര്യമായി എനിക്ക് തോന്നി .യൂട്യൂബർ രാജൻ ജോസഫിന്റെ ഒരു വീഡിയോയിൽ നിന്നാണ് ഞാനിതറിഞ്ഞത് .

സുതാര്യത ,അതാണ് നമുക്ക് വേണ്ടത്; കണക്കിലായാലും കാര്യത്തിലായാലും