വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് അഖില്‍ മാരാര്‍ നടത്തിയ ആക്ഷേപം വലിയ പൊല്ലാപ്പാണ് സൃഷ്ടിച്ചത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാതെ 3 വീടുകൾ വെച്ചു കൊടുക്കാം എന്ന് പോസ്റ്റിട്ട അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. കാക്കനാട് ഇൻഫോപാർക്ക് പൊലീസ് ആണ് ഇടപെട്ടത്. ദുരിതാശ്വാസ നിധിയിലേക്ക് തനിക്ക് പണം അയക്കാൻ താല്‍പര്യം ഇല്ല. അല്ലാതെ തന്നെ വീട് നഷ്‌ടപ്പെട്ടവർക്ക് വീട് വച്ച് നൽകും എന്നതായിരുന്നു മാരാരുടെ പോസ്റ്റിന്‍റെ ചുരുക്കം. ഇത് ദുരിതാശ്വാസനിധിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണെന്ന് കാണിച്ചായിരുന്നു കേസ്. എന്നാല്‍ വിഷയം അത്ര പെട്ടെന്ന് അവസാനിപ്പിക്കില്ലെന്ന് പറഞ്ഞ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് അഖില്‍ മാരാര്‍.
‘എന്റെ തന്തയ്ക്ക് വിളിക്കാം, ഫാന്‍സിനെക്കൊണ്ട് മാക്സിമം തെറിയും വിളിപ്പിക്കാം. അതൊന്നും ഞാന്‍ കാര്യമാക്കില്ലെന്നും എന്നാല്‍ വെല്ലുവിളി കാര്യമായെടുക്കും’ എന്നുപറഞ്ഞാണ് പുതിയ പോസ്റ്റ്. ബിഗ് ബോസില്‍ മത്സരിക്കാന്‍ പോയ സാഹചര്യവും വെല്ലുവിളി ഏറ്റെടുത്താണ് അന്ന് മത്സരിച്ചതെന്നും പറയുന്നു അഖില്‍. ഇടതനുകൂലികളുടെ നിലപാടില്ലായ്മക്കുളള ഉദാഹരണങ്ങളും നിരത്താന്‍ ശ്രമിക്കുന്നുണ്ട് എഫ്ബി പോസ്റ്റില്‍.
അഖില്‍ മാരാരുടെ പോസ്റ്റ്...