ഓര്‍മശക്തികൊണ്ട് രണ്ടര വയസില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, കലാംസ് വേള്‍ഡ് റെക്കോര്‍ഡ് തുടങ്ങിയ നേട്ടങ്ങള്‍ കൈവരിച്ച ഒരു കൊച്ചുമിടുക്കനെ പരിചയപ്പെടാം. കോഴിക്കോട് അരിക്കുളം സ്വദേശിനി ആദിത്യയുടെ മകന്‍ എ എസ് അദ്രിനാഥ്. 

കഴുത്തിലിട്ടിരിക്കുന്ന ഈ മെഡലുകളുടെ വലിപ്പമൊന്നും അദ്രിനാഥിനറിയില്ല. പുസ്തകങ്ങളില്‍ കാണുന്ന വ്യക്തികള്‍, മൃഗങ്ങള്‍, നിറങ്ങള്‍ അതെല്ലാം മനസിലാക്കുന്നതാണ് രണ്ടരവയസുകാരന്‍റെ നേരം പോക്ക്.. വെറുതെ കേട്ട് തലയാട്ടി വിടുകയല്ല പിന്നീട് ചോദിക്കുമ്പോഴും പറയാനായി ഓര്‍ത്തു വയ്ക്കും. 

ആദ്യമൊന്നും വീട്ടുകാരും അത്ര കാര്യമായി എടുത്തില്ല പിന്നീടാണ് മകന്‍റെ കഴിവ് മനസിലാക്കുന്നത്. ഇന്ത്യയുടെ രാഷ്ട‌്രപതിമാര്‍, കേരള മുഖ്യമന്ത്രമാര്‍, പ്രമുഖ സാഹിത്യകാര്‍, മൃഗങ്ങള്‍, ആകൃതികള്‍ തുടങ്ങിയവ ചെറിയ പ്രായത്തില്‍തന്നെ തിരിച്ചറിഞ്ഞതോടെ കലാംസ് വേള്‍ഡ് റേക്കോര്‍ഡും ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡും അദ്രിനാഥിനെ തേടിയെത്തി. റെക്കോര്‍ഡുകള്‍ ഒന്നിന് പിറകെ ഒന്നായ് എത്തിയതോടെ നാട്ടിലെ താരവും ഈ കൊച്ചുമിടുക്കനാണ്... 

Kozhikode 2 year old makes records for astonishing memory powers: