udayan

രോഗം തളർത്തിയ ശരീരത്തിന്‍റെ അതിജീവനം കവിതയാക്കി മാറ്റുകയാണ് വൈക്കം സ്വദേശി യു.വി. ഉദയകുമാർ. വ്യക്തതയോടെ സംസാരിക്കാൻ പോലുമാവാത്ത ഉദയകുമാറിന്‍റെ മനസിൽ പിറക്കുന്ന  കവിതകൾ എഴുതി എടുക്കുന്നത് ഭാര്യ വൽസലയാണ്. 11 വർഷമായി അസുഖത്തെ തുടർന്ന് കിടപ്പിലായ  മരപ്പണിക്കാരനായിരുന്ന ഉദയകുമാറിനെയും  ആ മനസ്സിലെ കവിതകളെ  ലോകത്തിനു മുന്നിലെത്തിക്കുന്ന ഭാര്യയെയും പരിചയപ്പെടാം.

പതിനൊന്ന് വർഷം മുമ്പാണ് കുലശേഖരമംഗലം സ്വദേശി ഉദയകുമാറിന്‍റെ ശരീരഭാഗങ്ങൾ ക്രമേണ തളർന്ന് തുടങ്ങിയത്. പിന്നീട് മോട്ടോർ ന്യൂറോൺ ഡിസീസ് എന്ന അപൂർവ്വ രോഗമെന്ന സ്ഥിരീകരണവും.     70 ലധികം കവിതകളാണ് ഈ മനസ് ഭാര്യ വൽസലയോട്  പറഞ്ഞ് കൊടുത്തത്.ഉദയകുമാറിന്‍റെ അനക്കമറ്റ ശരീരത്തിലെ  തളരാത്ത മനസിൽ പിറന്ന  കവിതകളടങ്ങിയ ആദ്യ പുസ്തകം ഈ 16 ന് പുറത്തിറങ്ങും.

ഭാര്യവൽസലയുടെ സൗകര്യം കാത്ത്  മനസിൽ വിരിയുന്ന കവിതകൾ മറക്കാതെഉദയകുമാർ മനസിൽ നിറച്ച് വയ്ക്കും.തളർന്ന ശരീരത്തിലെ അവ്യക്തമായ വാക്കുകൾ ക്ഷമയോടെ അവർ കടലാസിൽ പകർത്തി. 51 കവിതകൾ ഉൾപ്പെടുത്തിയ  ആദ്യപുസ്തകമാണ് പുറത്തിറങ്ങുന്നത്. ഉദയകുമാറിന്‍റെ സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും ഒക്കെ ഈ കാഴ്ച കാണുമ്പോൾ പറയാനുള്ളത് ഒന്നു മാത്രമാണ്.

ഉദയകുമാർ കവിതയിലൂടെ ഊർജ്ജം വീണ്ടെടുക്കുകായാണ്, അതിജീവിക്കുകയാണ്. 

ENGLISH SUMMARY:

Udayan writes poems even in bed