കണ്ണൂര്‍ ചൊക്ലിയിലെ പത്മിനിയമ്മ 94–ാം വയസിലും ചിത്രം തുന്നുകയാണ്.. പ്രായം തളര്‍ത്താതെ ചുറുചുറുക്കോടെ.. വര്‍ണ നൂലുകള്‍കൊണ്ട് തുന്നിയെടുത്ത ചിത്രങ്ങള്‍ കണ്ടാല്‍ ആരുമൊന്ന് അത്ഭുതപ്പെടും.
കണ്ടപ്പോള്‍ തോന്നി പെയ്ന്റിങ് ആണെന്ന്.. തൊട്ടപ്പോള്‍ തിരിച്ചറിഞ്ഞു ഇതെല്ലാം നൂലുകളെന്ന്.. പത്മിനിയമ്മ തുന്നിത്തുന്നിയുണ്ടാക്കിയവയാണിതെല്ലാം.എണ്പത്തിനാലാം വയസില്‍ നേരംപോക്കിന് തുടങ്ങിവെച്ച ഹോബി പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ എണ്ണിനോക്കി.. ഇതുവരെ തുന്നിയെടുത്തത് 170 ചിത്രങ്ങള്‍. തുന്നിയെടുത്ത ചിത്രങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് സ്നേഹസമ്മാനമായി നല്‍കുന്നതാണ് പതിവുരീതി. തൊണ്ണൂറുകളിലും പത്മിനിയമ്മ പറയുന്നു ഞാനിപ്പോഴും മധുരപ്പതിനാറുകാരിയെന്ന്. വിശ്രമജീവിതത്തില്‍ ഒന്നും ചെയ്യാനില്ലാതെ വീടകത്ത് ഒതുങ്ങിക്കൂടുന്നവര്‍ക്ക് പ്രചോദനം കൂടിയാണ് പത്മിനിയമ്മ