റെക്കോര്‍ഡ് കല്യാണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങി ഗുരുവായൂര്‍ ക്ഷേത്രം. സെപ്റ്റംബര്‍ 8 ഞായറാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 328 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഇനിയും വിവാഹങ്ങളുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യതയെന്ന് ക്ഷേത്രം ഭാരവാഹികള്‍ വ്യക്തമാക്കി. ഇത്രയും വിവാഹങ്ങള്‍ ഇതാദ്യമായാണ് ക്ഷേത്രത്തില്‍ നടക്കുന്നത്. ഇതിനു മുന്‍പ് 227 വിവാഹങ്ങൾ നടന്നത് റെക്കോര്‍ഡായിരുന്നു.
ക്ഷേത്രത്തിന് മുന്നിലുള്ള 4 കല്യാണ മണ്ഡപങ്ങളാണ് വിവാഹങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. തിരക്ക് കൂടുതലുള്ള ദിവസങ്ങളില്‍ ഉപയോഗിക്കാനായി ഒരു പ്രത്യേക മണ്ഡപം കൂടെ ക്ഷേത്രത്തിലുണ്ട്. വിവാഹങ്ങൾ കൃത്യമായ ആസൂത്രണത്തോടെ നടത്താനായില്ലെങ്കിൽ ക്ഷേത്രത്തിൽ വലിയ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയേറെയാണ്. ഇത് വിവാഹത്തില്‍ പങ്കെടുക്കാനെത്തുന്ന ആളുകള്‍ക്കും അതുപോലെ തന്നെ ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടാക്കാന്‍ സാധ്യതയുണ്ട്.
സെപ്റ്റംബര്‍ 8 ന് തിരക്ക് കൂടാന്‍ സാധ്യതയുള്ളതിനാല്‍ പാര്‍ക്കിങ്ങിനും മറ്റുമായി കൂടുതല്‍ സ്ഥലവും ആവശ്യമായുണ്ട്. പ്രദേശത്ത് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരും ആവശ്യമായി വരും. 8ാം തീയതി കൂടാതെ, സെപ്റ്റംബർ 4,5 തീയതികളിലും വിവാഹങ്ങളുടെ എണ്ണം 100 കടന്നിട്ടുണ്ട്.