TOPICS COVERED

ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നത് കാതിന് ഇമ്പമുള്ള ഓണപ്പാട്ടുകള്‍ കൂടിയാണ്. ഓണപ്പൂക്കളവും ഓണ സദ്യയുമൊക്കെ പ്രമേയമാക്കി ഫോര്‍ട്ട്കൊച്ചി സ്വദേശി ആന്‍റണി മൈക്കിളിന്‍റെ ഉത്രാടപുലരിയെന്ന മ്യൂസിക്കല്‍ ആല്‍ബം ശ്രദ്ധേയമാകുകയാണ്.  

ഓണപൂക്കളവും ഓണസദ്യയും ഒക്കെ പശ്ചാത്തലമാക്കിയാണ് ഉത്രാടപുലരിയെന്ന പുതിയ ആല്‍ബം. പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണ നാളിനെ വരവേല്‍ക്കാനൊരുങ്ങുന്ന മലയാളനാടിന്‍റെ ദൃശ്യ ഭംഗി ആല്‍ബത്തിലൂടെ ഒപ്പിയെടുക്കുന്നുണ്ട്. ഫോര്‍ട്ട്കൊച്ചി സ്വദേശി ആന്‍റണി മൈക്കിള്‍ ആണ് ആല്‍ബത്തിന്‍റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. സംഗീത അധ്യാപകനും ഗായകനുമായ ആന്‍റണിയ്ക്ക് പാട്ട് ട്യൂണ്‍ ചെയ്യുന്നതായിരുന്നു പ്രധാന വെല്ലുവിളി.

പ്രശസ്ത പിന്നണി ഗായികയായ മിഥില മൈക്കിളും രചയിതാവ് ആന്‍ണണി മൈക്കിളും ചേര്‍നാനണ് ആലപനം. ക്രിസ്തീയ ഭക്തിഗാന മേഘലയിലെ പ്രശസ്തമായ പാട്ടുകാരിയാണ് മിഥില. മിഥില മൈക്കിളിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ആല്‍ബം പുറത്തിറക്കിയിരിക്കുന്നത്.

ENGLISH SUMMARY:

Antony michael's musical album Uthratapulari