pappadam

TOPICS COVERED

ഓണക്കാലത്ത് ഡിമാന്‍റേറുന്ന പപ്പടമാണ് വലുപ്പമേറിയ ഓണപപ്പടം.സദ്യവട്ടമൊരുക്കുന്ന മലയാളികൾക്കായി  അണിയറയിൽ പപ്പട നിർമ്മാണവും ഉഷാറാണ്. അഞ്ച് പതിറ്റാണ്ടിലധികമായി വൈക്കം പടിഞ്ഞാറെനടയിൽ പപ്പട നിർമ്മാണം നടത്തുന്ന ഭാസ്ക്കരൻ ചേട്ടന്‍റെ കടയിലും തിരക്കേറുകയാണ്.  മൂന്ന് വലിപ്പത്തിലുള്ള പപ്പടമാണ്  ഓണസദ്യക്കായി കെട്ടി ഒരുക്കി വയ്ക്കുന്നത്.. അതിൽ വലിപ്പമേറിയതിനാണ് ഓണത്തിന് ഡിമാന്‍റ്. കാരണം അതാണ്  ഓണസദ്യയിലെ മുഖ്യനായ  ഓണപപ്പടം. 

 

ഓണപപ്പടം കൂടാതെ കുട്ടിപപ്പടവും സാധാരണ വലിപ്പത്തിലുള്ള  പപ്പടത്തിനും ഓണത്തിന് ആവശ്യക്കാരേറെയാണ്. അതുകൊണ്ട് തന്നെ തിരുവോണ സദ്യക്ക് ദിവസങ്ങൾ മാത്രമുള്ളപ്പോൾ  പപ്പട നിർമ്മാണ കേന്ദ്രങ്ങളും ഓണായി 

സാധാരണ പപ്പടത്തേക്കാൾ വില അല്പം കൂടുതലാണെങ്കിലും ആവശ്യക്കാർ ഏറെയാണ്..ഓണപപ്പടം100 എണ്ണത്തിന് 200 രൂപയാണ് വില.പണ്ട് മനുഷ്യ അദ്ധ്വാനത്തിൽ മാവ് പരുവപ്പെടുത്തി പരത്തി വലിപ്പത്തിലാക്കിയ ശേഷം  വെയിലത്ത് വച്ച് ഉണക്കി തയ്യാറാക്കിയിരുന്ന പപ്പടം ഇപ്പോൾ നിർമ്മിക്കുന്നത് യന്ത്രങ്ങളാണ്. വർഷങ്ങളുടെ പാരമ്പര്യത്തിൻ്റെ കൈപുണ്യം കൂടിയാണ് പപ്പടത്തിൻ്റെ രുചിക്ക് പിന്നിലെന്ന് പറയുകയാണ് വൈക്കം ഓണപപ്പടം. 

ENGLISH SUMMARY:

Onam pappadam Bhaskaran shop story