cambridge-mayor

TOPICS COVERED

ആരോഗ്യരക്ഷയില്‍ തുല്യതയും അവശ്യമരുന്നുകളുടെ ലഭ്യതയും ഉറപ്പാക്കുകയാണ് ഭരണകൂടത്തിന്റെ ആദ്യ കര്‍ത്തവ്യമെന്ന് കേംബ്രിജ് മേയറും മലയാളിയുമായ ബിജു തിട്ടാല. ഇരട്ട നഗരം പോലുള്ള പദ്ധതികളെക്കുറിച്ച് പിന്നീട് സംസാരിക്കാമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. 

ഇംഗ്ലണ്ടിലെ കോളജ് രാഷ്ട്രീയത്തില്‍ സവാദങ്ങള്‍ക്കാണ് വിലയെന്നും ഇവിടുത്തേതുമായി താരമ്യങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.കോട്ടയം ആര്‍പ്പൂക്കരക്കാരനാണ് കേംബ്രിജ് മേയര്‍ ബിജു തിട്ടാല. നിയമപഠനത്തിനായി കേബ്രിജിലെത്തി. ലേബര്‍പാര്‍ട്ടിയോട് താല്‍പര്യം തോന്നി രാഷ്ട്രീയത്തിലിറങ്ങി. 

തുല്യതയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ മുന്നില്‍ നിന്ന് നയിച്ചു. 2018 ല്‍ ഈസ്റ്റ് ചെസ്റ്റര്‍ടണ്‍ ഉപതിരഞ്ഞെടുപ്പില്‍ ആദ്യ ജയം. പടിപടിയായി ഉയര്‍ന്ന് 847 വര്‍ഷം പഴക്കമുള്ള കേംബ്രിജ് പട്ടണത്തിലെ വെള്ളക്കാരനല്ലാത്ത ആദ്യ മേയറായി ഈ നാല്‍പ്പത്തിയേഴുകാരന്‍. 

ബ്രിട്ടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എം.പി സ്ഥാനാര്‍ഥിയാകാന്‍ അദ്ദേഹത്തെ ലേബര്‍ പാര്‍ട്ടി പരിഗണച്ചെങ്കിലും ഏറ്റെടുത്ത മേയര്‍പദവി ഭംഗിയായി നിര്‍വഹിച്ചശേഷമാകാമെന്ന് തീരുമാനിക്കുകയായിരുന്നു.

ENGLISH SUMMARY:

Malayali Mayor Of Cambridge