Image Credit ; Facebook

Image Credit ; Facebook

വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട അവ്യക്തിനും പരുക്ക് ഭേദമാകാത്ത അമ്മയ്ക്കും വീട് നിര്‍മ്മിക്കാനായി പാലക്കാട് 10 സെന്‍റ് സ്ഥലം ഒരുക്കി ഷാഫി പറമ്പില്‍ എം.പി. എം.എല്‍.എ ടി. സിദ്ദിഖ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ്  ജീവിതത്തിലേക്ക് തിരിച്ച് വന്ന അവ്യക്തിനായി എം.പി ഇടപെട്ട് 10 സെന്‍റ് ഭൂമി ഏര്‍പ്പാടാക്കിയ വിവരം പങ്കുവെച്ചത്.   

അവ്യക്ത് സ്വന്തം നാടായ പാലക്കാട്ടേക്ക് പോകണമെന്ന ആഗ്രഹം പറഞ്ഞ ഉടന്‍, ഷാഫി പറമ്പിലിനെ വിളിച്ചു. പാലക്കാട് ഒരു 10 സെന്റ് സ്ഥലം ആവശ്യപ്പെട്ടപ്പോൾ പ്രിയ സഹപ്രവർത്തകൻ നിമിഷ നേരം കൊണ്ട് ഉറപ്പ് നൽകി. സ്ഥലം ലഭ്യമായ ഉടനെ അവിടെ വീടൊരുക്കും– സിദ്ദിഖ് ഫെയ്സ്ബുക്കില്‍ കുറിച്ചു. 

വിവാഹം കഴിച്ച് വയനാട്ടിലേക്ക് വന്നതാണ് അവ്യക്തിന്‍റെ അമ്മ. ഒറ്റപ്പെട്ട വാടക വീട്ടിൽ നിൽക്കാൻ അവർക്ക് കഴിയുന്നില്ലെന്ന് ടി സിദ്ദിഖിനോട് വിഷമം പറഞ്ഞപ്പോഴാണ്, അതിവേഗത്തില്‍ ഷാഫി പറമ്പില്‍ എം.പിയെ ബന്ധപ്പെട്ട് പാലക്കാട് വീട് വെയ്ക്കാനായി സ്ഥലം ഏര്‍പ്പാടാക്കിയത്. 

ടി സിദ്ദിഖിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം 

സുഖവിവരം അന്വേഷിക്കുന്നതിന് വേണ്ടി പ്രിയപ്പെട്ട അവ്യക്തിനെ ഇന്ന് വീണ്ടും കാണാൻ പോയി… ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട അവ്യക്ത് സന്നദ്ധപ്രവർത്തകരാൽ അൽഭുതകരമായി രക്ഷപ്പെടുകയും, ശ്വാസകോശത്തിൽ ചളി നിറഞ്ഞ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നല്ല ചികിത്സ ലഭ്യമാക്കുകയും ചെയ്തിരുന്നു. ആരോഗ്യവകുപ്പ് മന്ത്രിയുമായി സംസാരിച്ച്, അവരുടെ സഹായത്തോടെ മികച്ച ചികിത്സ ലഭിക്കുകയും ചെയ്തിരുന്നു.

പതിയെ ജീവിതത്തിലേക്ക് തിരിച്ച് വന്ന അവ്യക്തിനെ വാടക വീട്ടിലേക്ക് മാറ്റിയിരുന്നു. അവ്യക്തിന്റെ ഭാഗ്യം എന്ന് പറയുന്നത് അവന്റെ പ്രിയപ്പെട്ട അമ്മയെ തിരികെ ജീവിതത്തിലേക്ക് ലഭിച്ചതാണ്. എന്നാൽ അമ്മയുടെ പരിക്കുകൾ പൂർണമായി ഭേദമായിട്ടില്ല… 

ഇന്ന് അവരെ കണ്ടപ്പോൾ അവർക്ക് സ്വന്തം നാടായ പാലക്കാട്ടേക്ക് പോകണമെന്ന് പറഞ്ഞു. വിവാഹം കഴിച്ച് വയനാട്ടിലേക്ക് വന്നതായിരുന്നു അവർ. ഒറ്റപ്പെട്ട വാടക വീട്ടിൽ നിൽക്കാൻ അവർക്ക് കഴിയുന്നില്ല… ഷാഫി പറമ്പിൽ എം.പിയെ വിളിച്ച് പാലക്കാട് ഒരു 10 സെന്റ് സ്ഥലം ആവശ്യപ്പെട്ടപ്പോൾ പ്രിയ സഹപ്രവർത്തകൻ Shafi Parambil നിമിഷ നേരം കൊണ്ട് ഉറപ്പ് നൽകി. സ്ഥലം ലഭ്യമായ ഉടനെ അവിടെ വീടൊരുക്കും…

അവ്യക്തിനും അമ്മയ്ക്കും വീടൊരുക്കി നൽകി അവരെ ചേർത്ത് നിർത്തും…

ENGLISH SUMMARY:

T Siddique facebook post about Shafi Parambil