TOPICS COVERED

കാസർകോട് ഇടയിലക്കാട് കാവിലെ വാനരപ്പടക്ക് പതിനേഴാം തവണയും ഓണസദ്യ. ഇടയിലക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയാണ് 17 തരം  വിഭവങ്ങളുമായി സദ്യ ഒരുക്കിയത്. 

ഇടയിലക്കാടുകാർ ഓണസദ്യയുമായി എത്തിയപ്പോൾ വാനരപ്പട ചാടിയെത്തി. വാഴയിലയിൽ ഉപ്പ് ചേർക്കാത്ത ചോറ്. പിന്നാലെ പഴങ്ങളും പച്ചക്കറികളും. പപ്പായ, തണ്ണിമത്തൻ, തക്കാളി, കക്കിരി, വെള്ളരി, കൈതച്ചക്ക, പേരയ്ക്ക ഉൾപ്പെടെ 17 വിഭവങ്ങൾ. വാനരക്കൂട്ടം വിഭവങ്ങൾ ആവേശത്തോടെ അകത്താക്കി. ചിലർ സദ്യക്കെത്തിയത് കുട്ടികളുമായി.

വയറ് നിറഞ്ഞവർ മരച്ചില്ലകളിൽ കിടന്നുമറിഞ്ഞാടി. വാനരപ്പടയുടെ വിക്രിയകൾ കാണികൾക്ക് കൗതുകക്കാഴ്ചയായി. 20 വർഷക്കാലം വാനരന്മാർക്ക് ചോറൂട്ടിയ ചാലിൽ മാണിക്കമ്മയുടെ വീട്ടിൽ വച്ചാണ് വിഭവങ്ങൾ ഒരുക്കിയത്. 

ENGLISH SUMMARY:

Onam Feast For Monkeys