TOPICS COVERED

നാടിനെ വിസ്മയത്തിലാഴ്ത്തി  വേമ്പനാട്ട് കായൽ നീന്തിക്കയറി ഒന്നാം ക്ലാസുകാരൻ ..കോതമംഗലം സ്വദേശി ശ്രാവൺ  ആണ് ചേർത്തല അമ്പലക്കടവിൽ നിന്ന് വൈക്കം കായലോര ബീച്ച് വരെ നീന്തിക്കയറിയത്. നീന്തൽ പരിശീലകൻ ബിജു തങ്കപ്പന്‍റെ ആറ് മാസത്തെ പരിശീലനത്തിലായിരുന്നു  ഒന്നാം ക്ലാസുകാരന്‍റെ സാഹസിക നീന്തൽ.

വേമ്പനാട്ടുകായലിലെ ഓളങ്ങളെ കീറിമുറിച്ച് ശ്രാവൺ നീന്തി കയറിയപ്പോൾ വലിപ്പച്ചെറുപ്പം ഇല്ലാതെ ആവേശം കൊണ്ട് കയ്യടിക്കുകയായിരുന്നു നാട്ടുകാർ.  

രണ്ട് മണിക്കൂർ മൂന്ന് മിനിട്ടെടുത്ത് 5 കിലോമീറ്റർ  കായൽ നീന്തിക്കയറി താരമായ  ആറുവയസുകാരനെ കോട്ടയം MP ഫ്രാൻസിസ് ജോർജ്ജും ഗായിക വൈക്കം വിജയലക്ഷ്മിയും ഒത്ത് ചേർന്ന് സ്വീകരിച്ചു. കോതമംഗലത്ത് മൂവാറ്റുപുഴയാറിൽ കണിയാംകുടികടവിലായിരുന്നു ശ്രാവണിന്‍റെ നീന്തൽപരിശീലനം.  

കഴിഞ്ഞ ഫെബ്രുവരി മുതൽ ഡോൾഫിൻ അക്വറ്റിക് ക്ലബിലെ പരിശീലകൻ ബിജു തങ്കപ്പൻ്റെ ആറു പരിശീലനത്തിൻ്റെ പിന്തുണയിലാണ് ശ്രാവൺ കായലിന് കുറുകെ നീന്തി കയറിയത്. മുൻപും  ബിജു തങ്കപ്പന്റെ പരിശീലനത്തിൽ നിരവധി കുട്ടികൾ വേമ്പനാട്ടുകായലിന് കുറുകെ നീന്തിയിട്ടുണ്ട്.

ENGLISH SUMMARY:

Six Year Old Boy Swim Across Vembanad Lake