onam-song

TOPICS COVERED

ഓണക്കാലത്തെ ഒത്തുചേരലുകള്‍ കഴിഞ്ഞാല്‍ അടുത്തവര്‍ഷത്തേയ്ക്കുള്ള കാത്തിരിപ്പാണ്. ഓര്‍മകള്‍ക്ക് നിറച്ചാര്‍ത്തുമായി പാലക്കാട് തത്വ സംഗീത പഠന കേന്ദ്രത്തിലെ കുട്ടിക്കൂട്ടത്തിന്റെ പാട്ട് നവമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. സംഗീത സംവിധായകന്‍ പ്രകാശ് ഉള്ളിയേരിയുടെ നേതൃത്വത്തില്‍ അനുഗ്രഹീത കലാകാരന്മാര്‍ ഒത്തുചേര്‍ന്നപ്പോള്‍ പുതുതലമുറയുടെ മനസ് നിറയ്ക്കുന്ന അനുഭവങ്ങളായി. 

 

തുമ്പയും, തെച്ചിയും, ചെണ്ടുമല്ലിയുമെല്ലാം പൂവിടുന്ന കാലം. അകലെയിരിക്കുന്നവര്‍ക്ക് നാട്ടിലേക്കെത്തി തൊടിയിലും സദ്യവട്ട ഒരുക്കങ്ങളിലും പങ്കെടുക്കാന്‍ മോഹം. കൂട്ടായ്മയുടെ അ‌ടയാളപ്പെടുത്തല്‍ ഹൃദയത്തിലേറ്റു വാങ്ങി വീണ്ടും അടുത്ത വരവിനുള്ള കാത്തിരിപ്പ്. ഓണക്കാലമെന്നാല്‍ ഓര്‍ക്കാനേറെയുണ്ട്. അജയ് ഗോപാലിന്റെ നൈര്‍മല്യമുള്ള വരികള്‍ക്ക് സംഗീത സംവിധായകന്‍ പ്രകാശ് ഉള്ള്യേരി ശ്രുതിയിട്ടത് കാലങ്ങളോളം മനസില്‍ സൂക്ഷിക്കാനുള്ള ഈണങ്ങളൊരുക്കാനായിരുന്നു. പിന്നണിയില്‍ രാജേഷ് ചേര്‍ത്തല ഉള്‍പ്പെടെയുള്ളവരുടെ മികവും. ശബ്ദം കൊണ്ട് സമ്പന്നമാക്കിയത് ഒരുകൂട്ടം കുരുന്നുകള്‍.

പാലക്കാട് തത്വ സംഗീതപഠന കേന്ദ്രത്തിന്റെ ഓണാഘോഷത്തിന്‍റെ ഭാഗമായാണ് ഇത്തരത്തിലൊരു പാട്ട് പുറത്തിറക്കാനായത്. ഈരടികളില്‍ മലയാള നാടിന്‍റെ അഭിമാനം വേണ്ടുവോളം. 

ENGLISH SUMMARY:

Children of tatvasangeetha study center with Onapattu