മണ്ണിടിച്ചിലുണ്ടാക്കിയ ആഘാതത്തിൽനിന്നുള്ള അതിജീവനത്തിനായി ഡൽഹിയിൽ എത്തിയിരിക്കുകയാണ് ചൂരൽമല സ്വദേശി ഷാഹിത. ഭാരത് മണ്ഡപത്തിൽ നടക്കുന്ന വേള്‍ഡ് ഫുഡ‌് ഇന്ത്യ പ്രോഗ്രാമില്‍ വീട്ടിലുണ്ടാക്കിയ അച്ചാറിനങ്ങളുമായാണ് ഷാഹിത എത്തിയിട്ടുള്ളത്.

തളർച്ചകളെയും വീഴ്ചകളെയും മറന്ന് സ്വപ്നങ്ങളെ മുറുകെപ്പിടിച്ചാണ് സർവം തകർന്ന ചൂരൽമലയിൽനിന്ന് ഷാഹിത രാജ്യതലസ്ഥാനത്തെത്തിയത്. വയനാടിന്റെ സ്വന്തം തുറമാങ്ങയും വടകും അടക്കമുള്ള അച്ചാറിനങ്ങളും ഹെര്‍ബല്‍ തേയില, ചമ്മന്തിപ്പൊടിയുമാണ് വേള്‍ഡ് ഫുഡ് ഇന്ത്യ പ്രോഗ്രാമിലെ കേരളത്തിന്‍റെ പവലിയനിൽ ഷാഹിന നിരത്തിവച്ചിരിക്കുന്നത്. വീട്ടിൽ വച്ച് ഉണ്ടാക്കി റിസോർട്ടുകളിൽ നൽകി ജീവിതം കരുപ്പിടിപ്പിക്കുമ്പോഴാണ് സർവം തകർത്ത് മണ്ണിടിച്ചിൽ എത്തിയത്. 

പ്രതിസന്ധികളെ മറികടക്കാനുള്ള വഴിയൊരുക്കി പ്രവാസി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് വെൽഫെയർ ഫോറം പ്രസിഡന്‍റ് ഫൗസിയ ആസാദ് എത്തിയത് ഷാഹിതയ്ക്ക് മടങ്ങിവരവിനുള്ള കച്ചിത്തുരുമ്പായി. ദുരിതങ്ങൾ മറികടക്കാനുള്ള കൈത്താങ്ങാകുമെന്ന പ്രതീക്ഷയിൽ വേള്‍ഡ് ഫുഡ് ഇന്ത്യ പ്രോഗ്രാമിലെത്തുന്ന ഡൽഹി മലയാളികൾ അടക്കമുള്ള ആയിരക്കണക്കിനുപേരെ കാത്തിരിക്കുകയാണ് ഷാഹിത. 

ENGLISH SUMMARY:

Shahita with homemade pickles at the World Food India programme