TOPICS COVERED

വിശന്നു പൊരിഞ്ഞ് ഒരു ചിക്കൻ മസാല ദോശ കഴിക്കുന്നതിനിടെ, കാലറിയുടെ അളവു പറഞ്ഞ് മടുപ്പിക്കുന്ന ഒരു സുഹൃത്ത് നിങ്ങൾക്കുണ്ടോ.. എന്തായിരിക്കും നിങ്ങളുടെ പ്രതികരണം.. ഉള്ള സമാധാനം പോകുമായിരിക്കുമല്ലേ?. അതാണ് ഐ. എം.എയിലെ ഒരു കൂട്ടം ഡോക്ടർമാർ  പങ്കുവെച്ച റീലിൽ പറയുന്നത്.. നമുക്കിടയിൽ വളരുന്ന അമിതവണ്ണത്തിനും ഈറ്റിംഗ് ഡിസോഡറുകൾക്കും പരിഹാരം പറയുകയാണ് ഡോക്ടർമാർ . 

ശരിയായ രീതിയിൽ ഭക്ഷണം കഴിച്ച് ശരീരത്തെ ആരോഗ്യമായി സൂക്ഷിക്കാൻ നമ്മളോട് പറയുന്ന ഡോക്ടർമാർക്ക് തിരക്കിട്ട ജോലിക്കിടെ എത്രത്തോളം സ്വന്തം ശരീരത്തെ സംരക്ഷിക്കാൻ കഴിയും? ഈ തിരക്കിനിടെ  എങ്ങനെ എന്ന ചോദ്യമായിരിക്കും ഭൂരിഭാഗം പേർക്കും.. പരിഹാരം കൂടി പങ്കുവയ്ക്കുകയാണ്  ഐഎംഎ കേരള ഹെൽത്ത്,സ്പോർട്സ് ആൻഡ് വെൽനസ് കമ്മിറ്റി ചെയർമാൻ ഡോ. ബിപിൻ പി മാത്യുവും സഹപ്രവർത്തകരും..റിവൈവ് ആൻഡ് ത്രൈവ് എന്ന കോൺഫറൻസിലൂടെ.

 കോട്ടയം ഐഎംഎ യിലെ അംഗങ്ങളാണ് റീൽസിൽ അഭിനയിച്ചിരിക്കുന്നത്.. സമൂഹമാധ്യമങ്ങളിൽ വൈറലായ റീൽ സിനിമാതാരങ്ങളായ മഞ്ജു വാര്യരും റഹ്മാനും ഷെയർ ചെയ്തിട്ടുണ്ട്. ഒക്ടോബർ ആറിന് കോട്ടയം മെ‍ഡിക്കൽ കോളജ് അലമ്നൈ ഹാളിൽ വച്ചാണ് കോൺഫറൻസ് . ഐഎംഎ ഹെൽത്ത്,സ്പോർട്സ് ആൻഡ് വെൽനസ് കമ്മിറ്റിയും കേരള ഡോക്ടർസ് ഫിറ്റ്നസ് ക്ലബ്ബും ചേർന്ന് ആദ്യമായാണ് ഡോക്ടർമാർക്കായി ഫിറ്റ്നസ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്.

ENGLISH SUMMARY:

A group of doctors at IMA with reels prescribing solutions for obesity and eating disorders