മകളുടെ വിവാഹത്തിന് ഗംഭീരമായി നൃത്തം ചെയ്‌ത അച്‌ഛൻ പെയിന്‍റിങ് തൊഴിലാളിയാണ്. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശിയായ ലാലു. പെൺകുട്ടിയ്ക്ക് ഇത്രയും പ്രായം കുറഞ്ഞ അച്‌ഛനോ?. നവമാധ്യമങ്ങളിൽ കൂടുതൽ പേരുടേയും സംശയമിതായിരുന്നു. അച്ഛന്റെ വിവാഹം ഇരുപത്തിയൊന്നാം വയസിലായിരുന്നു. മകൾ പിറന്നത് ഇരുപത്തിമൂന്നാം വയസിലും. അച്‌ഛൻ ലാലുവിന് ഇപ്പോൾ വയസ് നാൽപത്തിനാല്.