TOPICS COVERED

ആയിരങ്ങളെ അന്നമൂട്ടിയ അലമാര ആയിരം ദിവസം പിന്നിട്ടു. നാടിന്‍റെ വിശപ്പ് അകറ്റാനായി സ്ഥാപിച്ച കൊല്ലം ഓച്ചിറ ആലുംപീടികയിലെ ചെറിയൊരു ഭക്ഷണ അലമാരയാണിത്. ഇവിടുത്തെ ഓട്ടോ–ടാക്സി കൂട്ടായ്മയാണ് അലമാരയെ രുചിയിടമാക്കിയത്. 

ആര്‍ക്കുവേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും വരാം. ചില്ലലമാരയില്‍ നിന്ന് ഇഷ്ടമുളളതെടുക്കാം. ചോറും ബിരിയാണിയും ബിസ്ക്കറ്റും ബ്രഡും വെളളവുമൊക്കെ അലമാരയില്‍ വന്നുകൊണ്ടേയിരിക്കും. ആയിരം ദിവസം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ആലുംപിടികയിലെ ഈ ഭക്ഷണ അലമാര. 

വിശപ്പുരഹിത നാടിനായി ആലുംപീടികയിലെ ഓട്ടോ ടാക്സി ഡ്രൈവര്‍മാരുടെ നേതൃത്വത്തിൽ തുടങ്ങിയതാണ്. റോഡുവശത്തെ ചെറിയൊരുസ്ഥലത്താണ് അലമാര വച്ചിരിക്കുന്നത്. പ്രദേശത്തെ ഇരുപതു പേര്‍ക്കാണ് ഭക്ഷണ അലമാരയുടെ നടത്തിപ്പുചുമതല.

ENGLISH SUMMARY:

auto-taxi drivers who serve free food for people. Great model for the society.