സ്കൂളിലൊക്കെ പോകാൻ ബാഗ് പായ്ക്ക് ചെയ്യാൻ നമ്മൾ എന്തുമാത്രം സമയമെടുക്കും? എന്നാൽ ഇരിഞ്ഞാലക്കുടയിലെ ജോവാന തെരേസ ഈ ബാഗ് കൊണ്ടൊരു റെക്കോർഡ് കൈക്കലാക്കിയിരുക്കുകയാണ്.  സ്കൂൾ ബാഗ് പായ്ക്ക് ചെയ്യാൻ ജോവാനക്ക് വേണ്ടത് വെറും 12.52 സെക്കൻഡ് മാത്രം. 

ടെക്സ്‌റ്റ് ബുക്ക്, നോട്ട്ബുക്ക്, പൗച്ച്, ലഞ്ച് ബോക്സ‌്, ഷോർട്‌സ്, സോക്സ്, ടീ ഷർട്ട് എന്നിവ പാക്ക് ചെയ്യാൻ ഈ ആറാം ക്ലാസുകാരി എടുത്തത് നിമിഷങ്ങൾ മാത്രം. അങ്ങനെ ജോവനയുടെ ബാഗിൽ ഒരു ഗിന്നസ് റെക്കോർഡും എത്തി. അതിന്‍റെ സന്തോഷത്തിലാണ് ഈ കൊച്ചു മിടുക്കി.

ഗിന്നസ് റെക്കോർഡിനായി ഓൺലൈൻ വഴിയായിരുന്നു മത്സരം. 16 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിലായിരുന്നു ജോവാനയുടെ നേട്ടം. അവധിക്കാലം മുതലേ മത്സരത്തിനുള്ള പരിശീലനത്തിലായിരുന്നു. ജോവാനയുടെ സഹോദരിയാണ് കട്ട സപ്പോർട്ടുമായി കൂടെ നിന്നത്. ഇപ്പോള്‍ തന്‍റെ തന്നെ റെക്കോർഡ് മറികടക്കാനുള്ള ശ്രമത്തിലാണ് ജോവാന. 

ENGLISH SUMMARY:

Jovana bags Guinness World Records for arranging school bag within seconds. She took only 12.52 seconds to prepare her school bag.