TOPICS COVERED

തൃശൂർ വലപ്പാട് ചിത്രങ്ങളുടെ ലോകത്ത് ആഹ്ലാദം കണ്ടെത്തുന്ന ഒരാളുണ്ട്. അഭിനവ് ശ്രേയസ്. ഹിയറിങ് എയ്ഡ് വച്ചാലും കേള്‍വിശക്തി 40 ശതമാനം മാത്രം. പക്ഷേ അഭിനവിന്‍റെ വരകള്‍ നിശബ്ദമായി പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ നമുക്ക് അത്രപോലും കേള്‍വിശക്തി വേണ്ട. 

ചെറുപ്പം മുതൽ താൻ നിറം പകർന്ന  ചിത്രങ്ങളുടെ വിശേഷങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരില്ല അഭിനവിന്. കണ്ടാലും കണ്ടാലും നമുക്കും മതിവരില്ല അവന്‍റെ സൃഷ്ടികള്‍. ചുമരിലും ഉടുപ്പിലും ബുക്കിലും കടലാസിലുമൊക്കെയുണ്ട്  അഭിനവിന്റെ കലാവിരുത്.

Also Read : രാജ്യാന്തര കോഫി ദിനത്തിൽ താഴുവീണ് ചങ്ങനാശ്ശേരി ഇന്ത്യൻ കോഫി ഹൗസ്

അഭിനവ് വരച്ചുനേടിയ ട്രോഫികള്‍ അലമാരകളും കടന്ന് വീട്ടില്‍ എല്ലായിടത്തും വ്യാപിക്കുകയാണ്. നാലാം വയസിലാണ്  ഭാഗികമായി കേൾവി നഷ്ടപ്പെട്ടത്. പക്ഷേ അഭിനവ് തന്‍റെ ചിത്രകലാ അഭിരുചി മിനുക്കിയെടുത്തു. കൂട്ടുകാർക്കും അഭിനവിനെക്കൊണ്ട് വരയ്പ്പിക്കാൻ നല്ല മിടുക്കാണ്. പഠനത്തിലും മിടുക്കന്‍. അധ്യാപകര്‍ എല്ലാ പിന്തുണയും നല്‍കി ഒപ്പമുള്ളപ്പോള്‍ പിന്നെന്തുവേണം. 

ENGLISH SUMMARY:

In Valappad, Thrissur, there's a talented young artist named Abhinav Shreyas who finds happiness in the world of pictures. Despite having a slight hearing impairment, Abhinav has a deep passion for drawing and excels in it with great enthusiasm.