അക്ഷരനഗരിയിൽ അക്ഷരം മ്യൂസിയം ഒരുങ്ങുന്നു.. ഭാഷ ഗവേഷകർക്കും വിദ്യാർത്ഥികൾക്കും സാഹിത്യത്തെ ഇഷ്ടപ്പെടുന്നവർക്കും പുതുമയുടെ അനുഭവം ഒരുക്കിയാണ് അക്ഷരം മ്യൂസിയം കോട്ടയം മറിയപ്പള്ളിയിൽ ഒരുങ്ങുന്നത്.നിർമ്മാണം പൂർത്തിയായ മ്യൂസിയം ഈ മാസം 19ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
അക്ഷരനഗരിയുടെ അക്ഷര ചരിത്രം മാത്രമല്ല ലോകത്തിലെ 6000 ത്തിൽ അധികം വരുന്ന ഭാഷകളുടെ ചരിത്രം കൂടി ഉൾക്കൊള്ളുന്ന അക്ഷരം മ്യൂസിയം ആണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.. മനുഷ്യഭാഷയുടെ ഉല്പത്തി മുതൽ മലയാള ഭാഷയുടെ സമകാലിക മുഖം വരെ അടയാളപ്പെടുത്തുന്ന വിവിധ ഗ്യാലറികളിലൂടെ ആകും അക്ഷരം മ്യൂസിയം സന്ദർശകരോട് സംവദിക്കുക.
മറിയ പള്ളിയിൽ ഇന്ത്യാ പ്രസ് ഇരുന്ന് സ്ഥലത്താണ് പുതിയ മ്യൂസിയം നിർമ്മാണം പൂർത്തിയാക്കിയത്.. സാഹിത്യ പ്രവർത്തക സഹകരണ സംഘം സ്ഥാപക സെക്രട്ടറിയായ കാരൂർ നീലകണ്ഠപിള്ളയെ അനുസ്മരിച്ചു കൂടിയാണ് അക്ഷരം മ്യൂസിയം. ഭാവിയിൽ ലൈബ്രറി,ഗവേഷണ കേന്ദ്രം എന്നിവ കൂടി മ്യൂസിയത്തിൽ ഉൾപ്പെടുത്തും.. ഈ മാസം 19ന് മുഖ്യമന്ത്രി പിണറായി വിജയൻ മ്യൂസിയം നാടിന് സമർപ്പിക്കും.