manaf-akhil

ഷിരൂരില്‍ മണ്ണിടിച്ചില്‍ മരിച്ച അര്‍ജുനന്‍റെ ലോറി ഉടമ മനാഫിനെ പിന്തുണച്ച് സംവിധായകന്‍ അഖില്‍ മാരാര്‍.  മനാഫും അര്‍ജുന്‍റെ കുടുംബവും തമ്മിലുള്ള പ്രശ്നങ്ങളും ആരോപണ പ്രത്യാരോപണങ്ങളും സോഷ്യല്‍മീഡിയയിലുള്‍പ്പെടെ വലിയ ചര്‍ച്ചയാണ്. ഈ സാഹചര്യത്തിലാണ് മനാഫ് എന്ന മനുഷ്യനെയും നല്ല മനസിനെയും പ്രകീര്‍ത്തിച്ചാണ്  അഖില്‍ മാരാരുടെ ഫെയ്സ് ബുക്ക് പോസ്റ്റ് .

ഈ സംഭവത്തിലെ ശരിയും തെറ്റും ചര്‍ച്ച ചെയ്യാമെന്നും തന്‍റെ കാഴ്ചപ്പാടില്‍  മനാഫ് ഒരു നല്ല മനുഷ്യനാണെന്നും മാരാര്‍ പറയുന്നു.  ഒരു യുട്യൂബ് ചാനല്‍ തുടങ്ങുന്നത് ഒരു മഹാപരാധമായി കാണാന്‍ കഴിയില്ല. വേണ്ടപ്പെട്ടവരെയെല്ലാം ഒരാഴ്ച കൊണ്ട് മറക്കുന്ന ഇക്കാലത്ത് 72 ദിവസം മറ്റൊരാള്‍ക്കായി മാറ്റിവച്ചത് ചെറിയ കാര്യമല്ലെന്നും അഖില്‍ മാരാര്‍ പറഞ്ഞു. 

മനാഫിനെതിരെ ഒട്ടേറെ പോസ്റ്റുകൾ   കണ്ടു. പക്ഷെ ഒരാൾ പോലും അയാൾ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കുന്നില്ല. ചുരുക്കത്തിൽ കേരളം ഒരു ഭ്രാന്താലയം ആണെന്ന്   ഉറപ്പിക്കുന്നരീതിയില്‍ ഒരാളുടെ പേരും മതവും നോക്കി പ്രതികരണങ്ങള്‍ വരുന്നത് അപകടകരമാണെന്നും അഖില്‍ മാരാര്‍ പറഞ്ഞു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

ശെരിയും തെറ്റും ചർച്ച ചെയ്യാം...

യൂ ടൂബ് ചാനൽ തുടങ്ങിയത് എന്തായാലും ഒരു മഹാപരാധമായി കാണാൻ എനിക്ക് കഴിയില്ല..

മറിച്ചു വേണ്ടപെട്ടവരെ ഒരാഴ്ച കഴിയുമ്പോൾ മറക്കുന്ന മനുഷ്യർ ഉള്ള നാട്ടിൽ 72 ദിവസം ഒരാൾ മറ്റൊരാൾക്ക് വേണ്ടി മാറ്റി വെച്ചത് ചെറിയ കാര്യമല്ല..

മനാഫിനു ലഭിച്ച പ്രശസ്തി അറിഞ്ഞു കൊണ്ട് അയാൾ സൃഷ്ടിച്ചതല്ല അയാളുടെ ആത്മാർത്ഥതയ്ക്ക് സ്വഭാവികമായി സംഭവിച്ചതാണ്...

ഇനി അർജുനെ വിറ്റ് കാശാക്കിയവരെ എതിർക്കണം എന്നതാണ് ആഗ്രഹം എങ്കിൽ കേരളത്തിലെ എല്ലാ മാധ്യമങ്ങളേയും നിങ്ങൾ വിമർശിക്കുക..

മനാഫിനെതിരെ നിരവധി പോസ്റ്റുകൾ ഞാൻ കണ്ടു.. പക്ഷെ ഒരാൾ പോലും അയാൾ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കുന്നില്ല...

ചുരുക്കത്തിൽ കേരളം ഒരു ഭ്രാന്താലയം ആണെന്ന് ലോകത്തോട് ഉറപ്പിക്കാൻ ഒരാളുടെ പേരും മതവും നോക്കി അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ വരുന്നത് അപകടകരമായ കാഴ്ചയാണ്..

ഞാൻ കണ്ട കാഴ്ച്ചയിൽ മനാഫ് മനുഷ്യനാണ്...

Director Akhil Marar supports lorry owner Manaf:

Director Akhil Marar supports lorry owner Manaf . The problems between Manaf and Arjun's family and the accusations and counter-accusations are a big discussion including on social media. Akhil says that in his view, Manaf is a kind hearted man .