alenwalker-kochi

TOPICS COVERED

കൊച്ചിയെ ലൈവാക്കാന്‍ ലോകമെമ്പാടും ആരാധകരുള്ള പ്രശസ്ത ഡി.ജെ അലന്‍ വോക്കര്‍ നേരിട്ടെത്തുന്നു. വോക്കര്‍ വേള്‍ഡ് ടൂറിന്‍റെ ഭാഗമായി ഞായറാഴ്ച്ച കൊച്ചി ബോള്‍ഗാട്ടിയിലാണ് അലന്‍റെ സംഗീത വിരുന്ന്. പരിപാടിയുടെ ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റുപോയത്. 

 

ചുരുങ്ങിയ കാലം കൊണ്ട് പോപ് സംഗീത പ്രേമികളുടെ ഫേവറൈറ്റ് ലിസ്റ്റില്‍ കയറിക്കൂടിയ ഒരാള്‍. സ്ഥിരം വേഷം ഹൂഡിയും മാസ്കും. ലില്ലി, എലോണ്‍, എലോണ്‍ 2, ഫേഡഡ്, പ്ലേ, ലജന്‍സ് നെവര്‍ ഡൈ തുടങ്ങി ആരാധകരെ ആവേശക്കൊടുമുടി കയറ്റിയ ഹിറ്റ് ലിസ്റ്റുകള്‍, ലോകമെങ്ങും ആരാധകരുള്ള അലന്‍ വോക്കറുടെ സംഗീതനിശയ്ക്ക് കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. ആവേശത്തിലാണ് ആരാധകര്‍. 

Also Read; ആളുകൂടി; വേദി തകര്‍ന്നു; നടി പ്രിയങ്ക മോഹന് പരുക്ക്

അമേരിക്കന്‍ പോപ് താരം ടെയ്ലര്‍ സ്വിഫ്റ്റിന്റെ ഇറാസ് ടൂറിന്‍റെ ചുവടുപിടിച്ചാണ് നോര്‍വീജിയന്‍ അലന്‍വോക്കറിന്‍റെയും ലോക പര്യടനം. ഏഷ്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് ഫെസ്റ്റിവലായ സണ്‍ബേണുമായി സഹകരിച്ചാണ് വാക്കറിന്‍റെ ഇന്ത്യപര്യടനം. 

കോവിഡ് കാലത്തെ വിരസതയ്ക്ക് ശേഷം ലൈവ് ഈവന്‍റുകളിലേക്ക് യുവാക്കളുടെ ഒഴുക്കാണ്. അലന്‍വോക്കര്‍ കൂടി എത്തുന്നതോടെ കൊച്ചിയും ലൈവ് ഈവന്‍റുകളുടെ ഹോട്ട്സ്പോട്ടായി മാറും. 

ENGLISH SUMMARY:

The renowned DJ Alan Walker, who has fans all over the world, is set to perform live in Kochi. As part of his World Tour, Alan's music event will take place at Bolgatty in Kochi this Sunday.