ചെടിയിലേക്ക് പൂമ്പാറ്റകൾ കൂട്ടത്തോടെ ചേക്കേറുന്ന അപൂർവ കാഴ്ച. അത്തരമൊരു കാഴ്ച കാസർകോടുണ്ട്. കാണാം ബ്ലൂ ടൈഗർ ചിത്രശലഭങ്ങളുടെ പ്രിയപ്പെട്ട ചെടികളുടെയും അവ വളർത്തുന്ന പൊലീസുകാരന്റെയും കഥ.
ഒരു യാത്രക്കിടയിലാണ് ആദ്യമായി ഹരീഷ് റാറ്റിൽ വീഡ് ചെടി കാണുന്നത്. കാഴ്ചയിൽ തോന്നിയ കൗതുകം ചെടി വീട്ടിലെത്തിച്ചു. ചെടി വളർന്നതോടെ വിരുന്നുകാർ ഓരോന്നായി എത്തിത്തുടങ്ങി. ഡാനൈൻ വിഭാഗത്തിലെ ആൺ പൂമ്പാറ്റകൾക്ക് ഫിറോമോൺ ഉദ്പ്പാദിപ്പിക്കാൻ ആവശ്യമായ മോണോക്രോട്ടാലിൻ ചെടിയുടെ ഇലയിലും തണ്ടിലും ഉള്ളതാണ് പൂമ്പാറ്റകൾ കൂട്ടത്തോടെ എത്താൻ കാരണം.
Also Read; കുത്തേറ്റ് മരിച്ച ഡോ.വന്ദന ദാസിന് നിത്യസ്മാരകമായി ക്ലിനിക്ക്; വികാരാധീനനായി ഗവർണർ
കാലാവസ്ഥ അനുകൂലമെങ്കിൽ നൂറ് കണക്കിന് പൂമ്പാറ്റകളാണ് ദിവസവും ഇവിടേക്ക് എത്തുന്നത്. ചണ, തന്തലക്കൊട്ടി, പൂമ്പാറ്റ ചെടി, കിലു കിലുക്കി എന്നീ പേരുകളിലും റാറ്റിൽ വീഡ് അറിയപ്പെടുന്നുണ്ട്.