pp-divya-kannur

കണ്ണൂര്‍ അ‍ഡീഷനൽ ജില്ല മജിസ്ട്രേറ്റ് നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയതിന് പിന്നാലെ  ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്  പി പി ദിവ്യയ്ക്ക് എതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. പി പി ദിവ്യയുടെ രാജി ആവശ്യപ്പെട്ട്  വിവിധ യുവജന സംഘടനകള്‍ രംഗത്തെത്തി.  നവീൻ ബാബുവിന്‍റെ യാത്രയയപ്പ്  ചടങ്ങിന് ക്ഷണിക്കാതിരുന്നിട്ടും  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  അവിടേയ്ക്ക് നാടകീയമായി കടന്നുവന്നാണ് അഴിമതി ആരോപണം ഉന്നയിച്ചത്. അതും കലക്ടറുടെ സാന്നിധ്യത്തില്‍. Also Read :‘പാവം മനുഷ്യനാണ്, സത്യസന്ധനാണ്, രണ്ട് പെണ്‍കുട്ടികളുടെ പിതാവാണ്’ ; നൊമ്പരം

NOC കിട്ടാതെ സംരംഭകൻ തൂങ്ങിമരിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നെന്നാണ് നവീന്‍റെ മരണവുമയി ബന്ധപ്പട്ടുയര്‍ന്ന  വിമര്‍ശനങ്ങളോട് ഇടത് സൈബറിടങ്ങളില്‍ വന്ന പ്രതികരണം. അഴിമതിക്കാരൻ ഏത് കൊലകൊമ്പനായാലും അഴിമതിക്കാരനാണെന്ന് പറയുകതന്നെ  ചെയ്യുമെന്നും ആരോപണം തെറ്റെങ്കിൽ നവീൻ അതിനെ നിയമപരമായി നേരിടണമായിരുന്നെന്നും പി. പി ദിവ്യക്കൊപ്പമാണെന്നും   സഖാക്കള്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു

കുറിപ്പ് 

NOC കിട്ടാതെ സംരംഭകൻ തൂങ്ങിയിരുന്നു എങ്കിൽ ???? എന്ത് ആകും ആയിരുന്നു. 

ഒരു സാധാരണകാരൻ ഒരു പഞ്ചായത്തിൽ പോയാലും മുൻസിൽപലിറ്റിയില്‍ പോയാലും ചില ഉദ്യോഗസ്ഥരുടെ ഹുങ്ക് ആണ് അവിടെ നടക്കുന്നത്.

അഴിമതിക്കാരൻ ഏത് കൊലകൊമ്പനായാലും അഴിമതിക്കാരനെന്നു പറയുകതന്നെ ചെയ്യും.  ആരോപണം തെറ്റെങ്കിൽ നവീൻ അതിനെ നിയമപരമായി നേരിടണമായിരുന്നു. പി പി ദിവ്യക്കൊപ്പം

ENGLISH SUMMARY:

viral facebook post about naveen babu death