ഉച്ചയായി മുഹമ്മദിന് ഭക്ഷണ വാരിക്കൊടുക്കാനുള്ള തിരക്കിലാണ് ബിലാലും ആസിഫും അദിലാലും, വീല്‍ചെയറിന്‍റെ ലോകത്ത് നിന്ന് സൗഹൃദത്തിന്‍റെ വിശാലമായ സ്നേഹത്തിലേക്ക് അവനെ നയിക്കുന്നത് അവര്‍ മൂന്ന് പേരുമാണ്. ഭക്ഷണം വാരിക്കൊടുക്കുന്നത് മുതല്‍ ടോയിലറ്റില്‍ വരെ ഒരു താങ്ങായി കരുത്തായ ആ സൗഹൃദം.  

കഴിഞ്ഞദിവസം മന്ത്രി വി ശിവന്‍കുട്ടി സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഒരു ദൃശ്യത്തില്‍ നിന്നാണ് കൊല്ലം അയ്യന്‍കോയിക്കല്‍ ഗവണ്‍മെന്റ് സ്കൂളിലെ അഞ്ചാംക്ളാസുകാരനായ മുഹമ്മദിനെയാണ് കൂട്ടുകാരെയും ലോകം അറിഞ്ഞത്. ഭക്ഷണം കഴിച്ചതിന് ശേഷം വീല്‍ചെയറില്‍ ഇരിക്കുന്ന കുട്ടിയുടെ മുഖം കഴുകിക്കൊടുക്കുന്ന സുഹൃത്തുക്കളായ കുട്ടികളുടെ ദൃശ്യമായിരുന്നു അത്. 

‘എന്‍റെ അടുത്ത് ചോദിച്ചു ആഹാരം വാരിത്തരുമോ എന്ന് അന്നു മുതല്‍ ഞാനാണ് ആഹാരം വാരി കൊടുക്കുന്നത്. ഇവന്‍ ഇവിടെ പഠിക്കുന്ന കാലവും ഞങ്ങള്‍ നോക്കും ’ കൂട്ടുകാര്‍ പറയുന്നു. എന്‍റെ എല്ലാകാര്യങ്ങളും ചെയ്യുന്നത് ഇവരാണെന്ന് കണ്‍നിറഞ്ഞ് മുഹമ്മദ് പറയുമ്പോള്‍ ആ സ്നേഹത്തിന് ഒരു പേര് മാത്രമെയുള്ളു സൗഹൃദം. 

ENGLISH SUMMARY:

viral friendship video on social media