yusuafli-sadhya

‘എത്രയോ കോടീശ്വരൻമാർ നമ്മുടെ കേരളത്തിലുണ്ട്. എന്നാൽ ഒരു സങ്കടം വന്നാൽ ഒരാളുടെ പേര് മാത്രം എല്ലാവരും പറയും അതാണ് യൂസഫ് അലി, സഹായിക്കാന്‍ മനസുള്ളവനെ ദൈവം ഉയര്‍ത്തും, അല്ലേലും യൂസഫിക്ക തനി തങ്കമാണ് ’ വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് പെരുവഴിയിലായ അമ്മയ്ക്കും മക്കള്‍ക്കും കൈത്താങ്ങായി ലുലു വന്നതിന് പിന്നാലെ സൈബറിടത്ത് നിറഞ്ഞ വാക്കുകളാണിത്. എറണാകുളം പറവൂരിൽ വീട് ജപ്തി ചെയ്തതിനെ തുടർന്ന് പെരുവഴിയിലായ അമ്മയ്ക്കും രണ്ടു മക്കൾക്കുമാണ്  സഹായവുമായി ലുലു ഗ്രൂപ്പ് എത്തിയത്. മാധ്യമങ്ങളിലൂടെ വാര്‍ത്ത കണ്ട ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വായ്പ തുക മുഴുവൻ ലുലു ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് അറിയിച്ചു. Also Read : വീട് ജപ്തി ചെയ്തതിനെ തുടർന്ന് പെരുവഴിയിലായി; അമ്മയ്ക്കും മക്കൾക്കും സഹായവുമായി ലുലു ഗ്രൂപ്പ്

paravoor-bank

ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനായാണ് പറവൂര്‍ സ്വദേശിനി സന്ധ്യ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പയെടുത്തത്. എന്നാല്‍, തിരിച്ചടവ് മുടങ്ങിയതോടെ സ്ഥാപനം ജപ്തി നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സന്ധ്യയും മക്കളും വീട്ടില്‍ കയറാനാവാതെ പുറത്തുനില്‍ക്കുന്നത് വാര്‍ത്തകളില്‍ നിറഞ്ഞതോടെയാണ് യൂസഫലി ധനസഹായവുമായി രംഗത്തെത്തിയത്. സന്ധ്യ നല്‍കാനുള്ള മുഴുവന്‍ തുകയും ലുലു ഗ്രൂപ്പ് അടയ്ക്കുമെന്നാണ് യൂസഫലി അറിയിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു.

2019 ലാണ് കുടുംബം സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് നാല് ലക്ഷം രൂപ വായ്പ എടുത്തത്. ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടിന്‍റെ നിർമ്മാണം പൂർത്തിയാക്കാനായിരുന്നു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ എടുത്തത്. രണ്ട് വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ചതോടെ തിരിച്ചടവ് മുടങ്ങി. ഇവർ വീട്ടിൽ ഇല്ലാത്തിരുന്നപ്പോഴാണ് ജപ്തി നടന്നത്. വീട്ടിനകത്തെ സാധനങ്ങൾ പോലും എടുക്കാൻ കഴിഞ്ഞില്ല. 

ENGLISH SUMMARY:

Lulu Group Chairman Helps Family Facing Home Seizure