kuruvaopn

സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ വയനാട് കുറുവാ ദ്വീപ് ഇന്നു തുറക്കും. എട്ടു മാസത്തിനു ശേഷമാണ് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കുന്നത്. വരും ദിവസങ്ങളിൽ ചെമ്പ്രമലയിലേക്കും ജില്ലയിലെ വെള്ളച്ചാട്ടങ്ങളിലേക്കും സഞ്ചാരികളെ പ്രവേശിപ്പിക്കും.

 

വയനാട്ടിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് കുറുവ ദ്വീപ്. ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്നതും ഇങ്ങോട്ട് തന്നെ. വനം വകുപ്പ് താൽകാലിക വാച്ചറായ പോളിനെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയതോടെയാണ് കഴിഞ്ഞ ഫെബ്രുവരി 16 ന് കുറുവയടക്കമുള്ള ജില്ലയിലെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളും അടച്ചത്. എട്ടു മാസങ്ങൾക്കിപ്പുറം ഓരോന്നായി തുറക്കുകയാണ്. ആദ്യ ഘട്ടത്തിലാണ് കുറുവ ദ്വീപ

കാടും ദ്വീപും ആസ്വദിക്കാം. ചങ്ങാടത്തിൽ കബനി മുറിച്ചു കടക്കാം. ദ്വീപ് വീണ്ടും തുറക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. പാക്കം വഴി വനം വകുപ്പ് 200 പേർക്കും മാനന്തവാടി പാൽവെളിച്ചം വഴി കെ. റ്റി. ടി. സി 200 പേർക്കും പ്രവേശനം നൽകും 

ജില്ലയിലെ മറ്റു കേന്ദ്രങ്ങളും വരും ദിവസങ്ങളിൽ തുറക്കും. ചെമ്പ്രമല ഈ മാസം 21 നും സൂചിപ്പാറ വെള്ളച്ചാട്ടം ഒന്നിനും തുറക്കും.  ഇക്കോ ടൂറിസം കേന്ദ്രങ്ങൾ പൂർവസ്ഥിതിയിലാകുന്നതോടെ ജില്ലയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിൽ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷ, അതോടെ അതിനെ ആശ്രയിച്ചു ജീവിക്കുന്നവർക്കും ആശ്വാസമാകും..

Wayanad kuruva island tourist entry allowed Pakkam Palivelicham: