ksrtc-new

പുതിയതായി10 സൂപ്പർഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ പുറത്തിറക്കി കെഎസ്ആർടിസി സ്വിഫ്റ്റ് . കെഎസ്ആർടിസി തനത് ഫണ്ട് ഉപയോഗിച്ചാണ് ബസുകൾ നിരത്തിലിറക്കിയത്. ഗതാഗത മന്ത്രി  കെ.ബി.ഗണേഷ് കുമാറിന്റെ മകൻ ആദിത്യ ഗണേഷും സുഹൃത്ത് കരമന സ്വദേശി അമൽ ജോക്കിനും ചേർന്നാണ് പുതിയ കെഎസ്ആർടിസി സ്വിഫ്റ്റ് പ്രീമിയം സൂപ്പർഫാസ്റ്റ് എസി ബസിന്റെ ഡിസൈൻ തയാറാക്കിയത്.

ksrtc-new-one

കെഎസ്ആർടിസി എന്ന് ഇംഗ്ലിഷിൽ നീല, പച്ച നിറങ്ങളിൽ വ്യത്യസ്ത വലുപ്പത്തിൽ ബസിന്റെ വെള്ള ബോഡിയുടെ വശങ്ങളിൽ എഴുതിയിരിക്കുന്നതാണ് പുതിയ ഡിസൈൻ മാറ്റം.സീറ്റുകൾക്കും ജനാല കർട്ടനും നീല നിറമാണു നൽകിയിരിക്കുന്നത്.

ksrtc-new-two

എസി ബസിൽ യാത്രക്കാർക്ക് തുടക്കത്തിൽ സൗജന്യമായും കൂടുതൽ ആവശ്യമെങ്കിൽ പണമടച്ചും ഉപയോഗിക്കാവുന്ന വൈഫൈ സൗകര്യമുണ്ട്. എല്ലാ സീറ്റിലും മൊബൈൽ ചാർജിങ് പോർട്ടുകൾ, വായനയ്ക്കുള്ള ലൈറ്റ്, വിഡിയോ ഡിസ്പ്ലേ, മ്യൂസിക് സിസ്റ്റം, മാഗസിൻ പൗച്ച്, ബോട്ടിൽ വയ്ക്കാനുള്ള സൗകര്യം എന്നിവയുമുണ്ട്.

swift-ksrtc

സിസിടിവി ക്യാമറകൾ, ഡ്രൈവറുടെ മുഖഭാവത്തിൽ നിന്ന് ഉറക്കത്തിന്റെ ലക്ഷണം കണ്ടെത്തി ജാഗ്രത നൽകാനുള്ള അലാം സംവിധാനം, ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ അപകടകരമായ രീതിയിൽ വാഹനമോടിക്കുകയോ ചെയ്താൽ ബസിലും കൺട്രോൾ റൂമിലും അറിയിക്കുന്നതിന് നിർമിത ബുദ്ധി (എഐ) ഉപയോഗിച്ചുള്ള ക്യാമറ സംവിധാനം തുടങ്ങിയ ഒട്ടേറെ സൗകര്യങ്ങളുമുണ്ട്. 

ksrtc-new-three
ENGLISH SUMMARY:

ksrtc launches new premium ac buses