TOPICS COVERED

വീട്ടിൽ തൂക്കിയിട്ട അലങ്കാരചെടിയിൽ മുട്ടയിടാൻ എത്തുന്ന ഒരു ബുൾബുൾ പക്ഷിയുണ്ട്.കുറ്റിക്കോൽ സ്വദേശി തമ്പാന്റെ വീട്ടിലാണ് അലങ്കാരച്ചെടിയില്‍ ബുള്‍ബുള്‍ സ്ഥിരമായി എത്തുന്നത്.

തമ്പാന്റെ വീട്ടിലെ അലങ്കാര ചെടി ബുൾബുൾ കൈയടക്കിക്കിട്ട് കുറച്ചുകാലമായി.എല്ലാ തവണയും കൃത്യമായി മുട്ടായിടാനെത്തും. മുട്ടയിട്ടു വിരിഞ്ഞ കുഞ്ഞുങ്ങളുമായി മടങ്ങും. അലങ്കാര ചെടികൾക്കിടയിൽ ബുൾബുൾ മുട്ടയിടാൻ എത്തുന്നത്  അപൂർവമല്ലെങ്കിലും ഒരേ വീട്ടിലെ ഒരേ ചെടിയിലേക്ക്‌ മൂന്നാം തവണയും പക്ഷി എത്തിയതിന്റെ സന്തോഷത്തിലാണ് തമ്പാനും ഭാര്യ കവിതയും.

പടിവാതിലിന് സമീപം തൂക്കിയിട്ട പൂച്ചട്ടിയിലാണ് പക്ഷിക്കൂട്.കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു ആദ്യത്തെ വരവ്. രണ്ടാമത്തേത് ഈ വർഷം മാർച്ചിൽ. കഴിഞ്ഞ ദിവസം മുട്ടകൾ വിരിഞ്ഞു. മൂന്ന് കുഞ്ഞുങ്ങൾ. വീട്ടിലേക്ക് വരുന്നവരെയെല്ലാം സംശയത്തോടെയാണ് പക്ഷികൾ കാണുന്നത്. വർഷാവർഷം തങ്ങളുടെ വീട്ടിലേക്കെത്തുന്ന അതിഥികളെ യാത്രയയയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കുടുംബം.

ENGLISH SUMMARY:

a bulbul bird comes regularly to lay its eggs in a hanging ornamental plant in a house