പാവങ്ങളുടെ പടത്തലവന്‍, വിപ്ലവ സൂര്യന്‍...101ാം ജന്മദിനം ആഘോഷിക്കുന്ന മുന്‍ മുഖ്യമന്ത്രി വിഎസിന് ഇങ്ങനെ പലവിധ വിശേഷണങ്ങളോടെ ആശംസകളുടെ പ്രവാഹമാണ്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് പൊതുരംഗത്ത് നിന്ന് ഏറെ നാളായി വിട്ടുനില്‍ക്കുകയാണ് എങ്കിലും വിഎസിനെ എത്രമാത്രം നെഞ്ചോട് ചേര്‍ത്ത് പിടിച്ച നാടാണ് കേരളം എന്ന് വ്യക്തമാക്കിയാണ് ജന്മദിനാശംസകള്‍ എത്തുന്നത്.
വിഎസിന് ജന്മദിനാശംസസ നേര്‍ന്നവരില്‍ മുന്‍പില്‍ മുഖ്യമന്ത്രി പിണറായി വിജയനുണ്ട്. പ്രിയപ്പെട്ട സഖാവ് വിഎസ്സിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. സഖാവ് വിഎസ്...വിപ്ലവ സൂര്യന് പിറന്നാള്‍ ആശംസകള്‍ എന്നാണ് വിഎസിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മന്ത്രി വി ശിവന്‍കുട്ടി കുറിച്ചത്.
വിഎസിന് 101 വയസ്സ് തികയുന്ന ഈ കാലഘട്ടത്തിൽ അദ്ദേഹത്തോടൊപ്പം ജീവിച്ചിരിക്കാൻ കഴിയുന്നു എന്നുള്ളത് അഭിമാനകരമായ ഒരു കാര്യമാണ് എന്നാണ് മുന്‍ മന്ത്രി ജി.സുധാകരന്‍ ആശംസ നേര്‍ന്നുകൊണ്ട് പറഞ്ഞത്. കഴിഞ്ഞ 54 വർഷങ്ങളായി അദ്ദേഹത്തോടൊപ്പം പല നിലകളിൽ പ്രവർത്തിക്കാൻ കഴിഞ്ഞു എന്നുള്ളത് അഭിമാനത്തിന് മാറ്റുകൂട്ടുന്നു.
പാർട്ടി സംഘാടകനായും എം എൽ എ ആയും മന്ത്രിയായും അയൽപക്കക്കാരനായും പാർട്ടിയുടെ സമുന്നത ദേശീയ നേതാവിന് കീഴിലായി പ്രവർത്തിക്കാൻ കഴിഞ്ഞു എന്നുള്ളത് അപൂർവ്വ ഭാഗ്യമാണ്. വി എസിന് പകരം വി എസ് മാത്രമേയുള്ളൂ, ജി സുധാകരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നതിനെ തുടര്‍ന്ന് വലിയ ആഘോഷങ്ങളില്ലാതെയാണ് വിഎസിന്റെ 101ാം ജന്മദിനവും കടന്നു പോകുന്നത്. വിഎസിന്റെ 101-ാം പിറന്നാൾദിനം ജൻമനാടായ പുന്നപ്രയും വിപുലമായി ആഘോഷിക്കും. രാവിലെ 10 ന് ആലപ്പുഴ പറവൂരിലെ വേലിക്കകത്ത് വീട്ടിൽ CPM അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഒത്തു ചേർന്ന് കേക്ക് മുറിക്കും. സി പി എം ജില്ലാ സെക്രട്ടറി ആർ നാസർ, എച്ച് സലാം MLA അടക്കമുള്ളവർ പങ്കെടുക്കും.