thrissur-district-collector-sows-paddy-seeds-in-field

വിത്തെറിയാൻ ഒരുങ്ങിയിരിക്കുന്ന കർഷകരെ നമ്മളെല്ലാവരും കണ്ടിട്ടുണ്ടാവുമല്ല? ഒരു കൈലി മുണ്ടും തോളത്ത് ഒരു തോർത്തുമൊക്കെയായിരിക്കും അവരുടെ വേഷം. എന്നാൽ തൃശൂർ കലക്ടർ അർജുൻ പാണ്ഡ്യൻ പാടത്തിറങ്ങിയത് വ്യത്യസ്തനായാണ് കാണാം കലക്ടറുടെ കൃഷിപ്പണി.

 

എക്സിക്യൂട്ടിവ് ലുക്കിലാണ് കലക്ടർ അർജുൻ പാണ്ട്യന്റെ വരവ്. പാടത്ത് വിത്തിറക്കാനുള്ള വരവാണിത്. കൃഷി പണികൾ കണ്ടു പോകാനുള്ള പ്ലാനായിരുന്നു എന്നാൽ കർഷകരുടെ ആവേശം കണ്ട് പാന്റ് മടക്കി പാടത്തേക്ക് ഇറങ്ങുകയായിരുന്നു. വിത്ത് വിതയ്ക്കാനും കലക്ട്ടർക്ക് ആവേശമായി. പിന്നെ കർഷകരോടൊപ്പം ചേർന്നുള്ള കുശലം പറച്ചിലും കൃഷിപ്പണി.

കൃഷി അന്യമാക്കുന്ന കാലഘട്ടം. കൃഷി തിരഞ്ഞെടുക്കാത്ത പുത്തൻ തലമുറ. അധിക അധ്യാനവും തുച്ഛമായ വേതനം അങ്ങനെ നീളുന്നു കർഷകരുടെ പ്രശ്നങ്ങൾ. അവിടെയാണ് കൃഷിയിടങ്ങളിലെ പുതിയ സാധ്യതകൾ കലക്ടർ കണ്ടെത്തുന്നത്. കൃഷിയെ ബാധിക്കാത്ത രീതിയിൽ ടൂറിസം പ്രോത്സാഹിപ്പിക്കുമെന്നും കലക്ട്ർ ഉറപ്പു നൽകി. ചളിയും കൈത്തോടുമെല്ലാം നിഷ്പ്രയാസം കടന്ന് വി.ഐ.പി. ലുക്കിൽ നിന്നും സാധാരണക്കാരനായി മാറിയ കുറച്ച് നിമിഷങ്ങളായിരുന്നു അത്. 

Google News Logo Follow Us on Google News

Choos news.google.com
ENGLISH SUMMARY:

Thrissur district collector sows paddy seeds in field