അപൂര്‍വ ഗാനങ്ങളുടെ സൂക്ഷിപ്പുകാരനായ ഒരാളുണ്ട് മലപ്പുറം കോഡൂര്‍ ചെമ്മങ്കടവില്‍. കാലത്തെ അതിജീവിക്കുന്ന സംഗീതത്തിന്‍റെ മാസ്മരികതയെ സ്നേഹിച്ച് സ്വര്‍ണ പണിക്കാരനില്‍ നിന്ന് ഗ്രാമഫോണ്‍ മെക്കാനിക്കായി മാറിയ മോഹന്‍ദാസ്. രണ്ടായിരിത്തിലധികം ഗ്രാമഫോണ്‍ റെക്കോര്‍ഡുകളും അത്രയും സിഡികളിലായി സിനിമ, നാടകം മാപ്പിളപ്പാട്ടുകളുള്‍പ്പെടെ അമൂല്യശേഖരം ഇന്ന് മോഹന്‍ദാസിന് സ്വന്തം.
അന്‍പതാണ്ട് പിന്നിടുന്നു ഈ സ്വരങ്ങള്‍ ഇവിടെ മുഴങ്ങാന്‍ തുടങ്ങിയിട്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുത്തശന്‍ കൈവിട്ടുകളഞ്ഞ ഗ്രാമഫോണ്‍ തിരിച്ചു പിടിച്ച് തുങ്ങിയതാണ് ഈ കമ്പം. അമൂല്യങ്ങളായ ഒട്ടേറെ റെക്കോര്‍ഡുകളുണ്ട് ശേഖരത്തില്‍. അവ ഓരോന്നും പഴയ അഞ്ചാം ക്ലാസുകാരന്‍റെ കൗതുകത്തോടെയാണ് ഈ മനുഷ്യന്‍ ഇന്നും കേള്‍ക്കുന്നത്
ആദ്യം പാട്ടുകളോടായിരുന്നു പ്രിയം പിന്നെ സിനിമയും നാടകവും മാപ്പിളപ്പാട്ടുകളുമുള്‍പ്പെടെയുള്ളവ ശേഖരിച്ചു തുടങ്ങി. പലതും വര്‍ഷങ്ങള്‍ പഴക്കമുള്ളവ. ഇന്ന് ഈ ശേഖരം തേടി കേരളത്തിന് പുറത്തു നിന്നടക്കം ആവുകളെത്തുന്നുണ്ട്. ഗ്രാമഫോണുകളോടുള്ള താല്‍പര്യം മോഹന്‍ദാസിനെ നല്ല അസലൊരു ഗ്രാമഫോണ്‍ മെക്കാനിക്കുമാക്കി മാറ്റി.