പ്രായാധിക്യം മറികടക്കാന്‍ മനുഷ്യര്‍ക്ക് മാത്രമല്ല വൃക്ഷങ്ങള്‍ക്കുമുണ്ട് ആയുര്‍വേദ ചികില്‍സ. ശ്രീനാരായണ ഗുരുവിന്‍റെ കുട്ടിക്കാലത്ത് പരിപാലിച്ച ചെമ്പഴന്തി ഗുരുകുലത്തിലെ മുത്തശ്ശിപ്ലാവിനാണ് 16 കൂട്ടം മരുന്നുകൊണ്ടുള്ള ചികില്‍സ നടത്തിയത്. രണ്ടാള്‍ പൊക്കത്തിലുള്ള പ്ലാവിന്‍റെ തായ്ത്തടിയുടെ കാതല്‍ നശിച്ചതാണ് ചികില്‍സയ്ക്ക് കാരണം 

വിഴാലരി,പശുവിന്‍ പാല്‍, നെയ്യ് , ചെറുതേന്‍, കദളിപ്പഴം, പാടത്തെ മണ്ണ്,രാമച്ചപ്പൊടിയുള്‍പ്പെടെ 16 കൂട്ടം മരുന്നുപയോഗിച്ചാണ് ചികില്‍സ. ഇനി 7 ദിവസം തുടര്‍ച്ചയായി മൂന്നു ലീറ്റര്‍ പാല്‍ വീതം തടിയിലെ മരുന്നില്‍ തളിക്കും. 6 മാസം കൊണ്ട് പ്ലാവ് പൂര്‍ണ ആരോഗ്യശേഷി വീണ്ടെടുക്കുമെന്നു വൃക്ഷ വൈദ്യന്‍റെ ഉറപ്പ്

ചെമ്പഴന്തി വയല്‍വാരം വീട്ടിലെത്തുന്നവര്‍ മുത്തശ്ശി പ്ലാവും സന്ദര്‍ശിച്ചാണ് മടങ്ങുന്നത്. പുതിയ തലമുറയ്ക്കും പ്ലാവിനെ പരിചയപ്പെടുത്തുന്നതിനാണ് ഇത്തരത്തില്‍ സംരക്ഷിക്കുന്നത്.

ENGLISH SUMMARY:

Ayurvedic treatment has been done for Jackfruit tree in Trivandrum