കാണികളെ വിസ്മയിപ്പിച്ച് ഭിന്നശേഷിക്കാരായ കലാപ്രതിഭകള്‍ക്ക് അവരുടെ കഴിവുകള്‍ മാറ്റുരയ്ക്കാന്‍ രൂപം കൊടുത്ത 'റിഥം' ആര്‍ട് ഗ്രൂപ്പിന്റെ ആദ്യ കലാപ്രകടനം . തിരുവനന്തപുരം ലുലുമാള്‍ വേദിയായ പരിപാടിയില്‍ കലാകാരികൂടിയായ മന്ത്രി ആര്‍ ബിന്ദുവും കലാപ്രതിഭകള്‍ക്കൊപ്പം ചുവടു വച്ചു.
പരിമിതികളില്ലാതെ പറന്നുയരാനുളള കലാപ്രതിഭകളുടെ ശ്രമത്തിന് ഒപ്പം കൂടി മന്ത്രി..ഭിന്നശേഷിക്കാര്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ രൂപീകരിച്ച കലാസംഘം അനുയാത്രാ റിഥത്തിന്റെ പ്രഖ്യാപന വേളയായിരുന്നു വേദി. ഒൗദ്യോഗിക പരിവേഷങ്ങളെല്ലാം അഴിച്ചുവച്ച് അമ്മയുടെ കരുതലും സ്നേഹവും പകര്‍ന്നാണ് കലാകാരികൂടിയായ മന്ത്രി കുട്ടികള്‍ക്കൊപ്പം ചുവട് വച്ചത്...
മ്യൂസിക്കും മാജിക്കും ഡാന്‍സുമെല്ലാം ചേര്‍ന്ന മെഗാഷോയാണ് പിന്നെ അരങ്ങേറിയത്.
നാല്പത് ശതമാനത്തിലധികം ഭിന്ന ശേഷിയുളളവര്‍ക്കായി സംഘടിപ്പിച്ച ടാലന്റ് സേര്‍ച്ചിലൂടെയാണ് താരങ്ങളെ കണ്ടെത്തിയത്. 18 നും 40 നും ഇടയില്‍ പ്രായമുളള 30 പേരടങ്ങുന്നതാണ് ടീം .ഇവര്‍ക്ക് കൃത്യമായ പരിശീലനവും സര്‍ക്കാരിന്‍റെ വിവിധ പരിപാടികളില്‍ അവസരവും നല്കും.