ആലുവ രാജഗിരി കാൻസർ സെന്ററിന് രാജ്യാന്തര അംഗീകാരമായ എസ്മോ സർട്ടിഫിക്കേഷൻ ലഭിച്ചു. യൂറോപ്യൻ സൊസൈറ്റി ഫോർ മെഡിക്കൽ ഓങ്കോളജിയാണ് അംഗീകാരം നൽകിയത്. 

അർബുദ ചികിത്സയും, സാന്ത്വന പരിചരണവും സമന്വയിപ്പിക്കുന്നതിലെ മികവാണ് അംഗീകാരത്തിന് അർഹമാക്കിയത്. സ്പെയിനിലെ ബാഴ്സിലോണയിൽ നടന്ന ചടങ്ങിൽ എസ്മോ ചെയർപേഴ്സൺ ജെയ്ൻ വുഡിൽ നിന്നും പാലിയേറ്റിവ് കെയർ വിഭാഗം മേധാവി ഡോ. ബിജു രാഘവൻ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. 

രാജഗിരി കാൻസർ സെന്ററിലെ നൂതന പരിചരണ രീതികളും, സമഗ്രമായ പാലിയേറ്റീവ് കെയർ സേവനങ്ങൾക്കുമുളള അംഗീകാരമായി എസ്മോ പദവിയെ കാണുന്നുവെന്ന് എക്സിക്യൂട്ടീവ് ഡയറക്ടറും, സിഇഒയുമായ ഫാ. ജോൺസൺ വാഴപ്പിള്ളി പറഞ്ഞു. 

ENGLISH SUMMARY:

Esmo Certification for Aluva Rajagiri Cancer Centre