TOPICS COVERED

കോഴിക്കോട്ടെ കുട്ടികള്‍ ആവതരിപ്പിച്ച സംഗീതബാന്‍ഡോടെ ഹോ‍ര്‍ത്തൂസിന്‍റെ കലാ സന്ധ്യകള്‍ക്ക് തുടക്കമായി. പെൺകുട്ടികൾ മാത്രം ചേർന്ന് രൂപംനൽകിയ 'യൂഫോണിക്സ്' ദ് ഗേൾസ് എന്ന ബാന്‍ഡാണ് ആദ്യം അരങ്ങിലെത്തിയത്. കൗമാരക്കാരായ വിദ്യാർഥികൾ രൂപം കൊടുത്ത 'ഓവർടോൺസ് എന്ന ബാന്‍ഡിന്‍റെ പ്രകടനം കൂടി ആയത്തോടെ കടലോരം ആവേശമായി.

ഒരേ കാലഘട്ടത്തിൽ കോഴിക്കോട്ടെ സ്കൂളുകളിൽ പഠിച്ച ആറു പെൺകുട്ടികൾ സംഗീതലോകത്ത് കൈപ്പിടിച്ചപ്പോള്‍ ജനിച്ചതാണ് 'യൂഫോണിക്സ്' ദ് ഗേൾസ് എന്ന ബാന്‍ഡ്. തട്ടുപ്പൊളിപ്പന്‍ പാട്ടുകളിലൂടെ കുട്ടികള്‍ വേദിയെ ഇളക്കി മറിച്ചു. ആർദ്ര ദേവിയാണ് ബാൻഡിലെ ലീഡ് വോക്കലിസ്റ്റ്, അരങ്ങില്‍ ഗായികമാര്‍ തക‍ര്‍ത്താട്ടിയപ്പോള്‍ വേദിക്ക് പുറത്തും ആവേശം. കൗമാരക്കാരായ വിദ്യാര്‍ഥികള്‍ രൂപം കൊടുത്ത 'ഓവർടോൺസ്' എന്ന ബാന്‍ഡ് കൂടി അരങ്ങിലെത്തിയതോടെ ആറ്റുവഞ്ചി എന്ന പേരിട്ടവേദിയില്‍ ആവേശം അലതല്ലി. ഒന്നരമണിക്കൂ‍ര്‍ ഓവര്‍ടോണ്‍സിന്റെ  അടിപൊളി പ്രകടനം. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയായ സി.ആർ.ദേവമിത്ര, നകുൽ കൃഷ്ണ, ബി.റിതിക എന്നിവരാണ് ഓവർടോൺസിലെ ശബ്ദസാന്നിധ്യം. വരും ദിവസങ്ങളില്‍ ഹോ‍ര്‍ത്തൂസ് വേദിയില്‍ അരങ്ങേറാനിരിക്കുന്ന കലാ മാമാങ്കത്തിനാണ് കൗമാരക്കാരുടെ പ്രകടനത്തിലൂടെ തുടക്കമിട്ടിരിക്കുന്നത്

ENGLISH SUMMARY:

Horthusin's art evenings began with a musical band performed by Kozhikode children.