ലോകപഞ്ചഗുസ്തി ചാംപ്യന്‍ ടി.എസ്.ഇസ്മയില്‍ ഇരുകാലുകളും തളര്‍ന്ന് കിടപ്പിലായിട്ട് രണ്ടു വര്‍ഷം. വീട് വിറ്റ് ചികില്‍സ നടത്തിയിട്ടും അസുഖം ഭേദമായില്ല. നാട്ടുകാരുടെ കാരുണ്യത്തിലാണ് ഇപ്പോള്‍ ചികില്‍സ.
ദേശീയതലത്തില്‍ കൈനിറയെ ട്രോഫികള്‍. മികച്ച ഫിറ്റ്നസ് ട്രെയിനര്‍. അങ്ങനെ, എല്ലാം കൊണ്ടും നല്ലരീതിയില്‍ പോകുമ്പോഴായിരുന്നു ദുർവിധി ഇസ്മയിലിനെ തേടിയെത്തിയത്. ഖത്തറില്‍ ജോലി ചെയ്യുന്നതിനിടെ കാല്‍പാദത്തില്‍ അണുബാധയുണ്ടായി. ശസ്ത്രക്രിയകള്‍ നടത്തി മുറിവ് ഭേദമാക്കി. ഇതിനിടെ, നിലത്തു വീണ് രണ്ടാമത്തെ കാലിലും ക്ഷതം സംഭവിച്ചു. പിന്നാലെ അണുബാധയും.
ഒരു ഡസന്‍ ശസ്ത്രക്രിയകള്‍ നടത്തി. എന്നിട്ടും എഴുന്നേറ്റ് നിൽക്കാൻ പോലുമായില്ല. പഞ്ചഗുസ്തിയില്‍ നിന്നുണ്ടാക്കിയതെല്ലാം ചികില്‍സയ്ക്കുവേണ്ടി വില്‍ക്കേണ്ടി വന്നു. ഇനി, സന്മനസുകളുടെ സഹായം വേണം ഇല്ലെങ്കില്‍ കാലുകള്‍ മുറിച്ചുനീക്കേണ്ടി വരും. നഴ്സായ ഭാര്യ ജോലി ഉപേക്ഷിച്ച് ഇസ്മയിലിനെ പരിചരിക്കുകയാണ്. ബന്ധുവീട്ടിലാണ് ഇപ്പോള്‍ താമസം. കൊച്ചിയിലാണ് ചികില്‍സ.