വാശിയേറിയ പ്രചാരണത്തിനിടെ സഹപ്രവർത്തകർക്കൊപ്പം  ക്രിക്കറ്റ് കളിക്കാനിറങ്ങി പാലക്കട്ടെ ഇടത് സ്ഥാനാർഥി പി. സരിൻ.  ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് എ.എ. റഹീമിന്റെ നേതൃത്വത്തിലുള്ള ടീമിനെ നിലയുറപ്പിക്കുന്നതിന് മുൻപെ സരിനും കൂട്ടരും പവലിയനിലേക്ക് മടക്കി.

സരിന്റെ  മികവിൽ ടീം 46 റൺസിന്റെ ഭേടപ്പെട്ട സ്കോറിലേക്കെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ റഹീമും ടീമും ആറ്റികുറുക്കിയെത്തിയ  ബോളുകൾക്ക് മുന്നിൽ പതറി. അർഷോയും റഹീമും ആഞ്ഞു പരിശ്രമിച്ചിട്ടും തോൽവിയായിരുന്നു ഫലം. സരിൻ കളിയിലും കാര്യത്തിലും ആൾ  റൗണ്ടറെന്ന് മന്ത്രിയുടെ അനുഭവം. 

പാലക്കാട്ടെ പിച്ചിൽ  തെക്കിൽ  നിന്നുള്ള കളിക്കാർക്ക് അടിച്ചു നേടാൻ പ്രയാസമെന്ന്  എതിർ ടീം ക്യാപ്ടൻ. കളിയിലും കാര്യത്തിലും 100 ശതമാനം ആത്മാർത്ഥതയെന്ന് സരിന്റെ ഉറപ്പും.

ENGLISH SUMMARY:

Palakkad By Election candidate P Sarin to play cricket