‘പണി’ സിനിമയെ വിമര്‍ശിച്ച് പോസ്റ്റിട്ട റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ജോജു ജോർജിന് പിന്തുണയുമായി അഖില്‍ മാരാര്‍. അറിഞ്ഞുകൊണ്ടുള്ള, കരുതിക്കൂട്ടിയുള്ള പണിയിൽ വീണ് പോയ ആളാണ് ജോജുവെന്നാണ് അഖില്‍ മാരാരുടെ വാദം. ജോജുവും താനും തമ്മിലുള്ള അടുപ്പം കൊണ്ടല്ല അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നും, കഴിഞ്ഞ 3 മാസമായി ജോജുവുമായി യാതൊരു തരത്തിലുള്ള ബന്ധവും തനിക്കില്ലെന്നും അഖില്‍ വിഡിയോയുടെ തുടക്കത്തില്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്.
‘വാട്ട്സാപ്പില്‍ ജോജു എന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. കാരണം എന്താണെന്ന് എനിക്ക് അറിയില്ല. ഈ സിനിമയുടെ പൂജ നടന്ന സമയത്ത് ഞാനുണ്ടായിരുന്നു, ഷൂട്ടിങ് ലൊക്കേഷനിലും എഡിറ്റിന്റെ സമയത്തുമൊക്കെ ഞാനുണ്ടായിരുന്നു, എന്നാല്‍ പിന്നീട് അതായത് കഴിഞ്ഞ മൂന്നര മാസമായി ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകരുമായോ ജോജുവുമായോ ഒരു ബന്ധവുമില്ല, ഈ അഭിപ്രായം എന്റേത് മാത്രമാണ്‘. ജോജുവുമായുള്ള അടുപ്പം കൊണ്ടല്ല ഇങ്ങനെയൊരു വിഡിയോ ചെയ്യുന്നതെന്ന് സമര്‍ത്ഥിക്കാനായി അഖില്‍ പറഞ്ഞ വാചകങ്ങളാണിത്.
ആദര്‍ശിന്റേത് നിഷ്കളങ്കമായ അഭിപ്രായം പറച്ചിൽ ആയിരുന്നില്ലെന്നും, മറിച് പണി കൊടുക്കണം എന്ന ഉദ്ദേശത്തില്‍ ചെയ്തതാണെന്നുമാണ് അഖിലിന്റെ ആരോപണം. കെപിസിസി വാര് റൂം മെമ്പർ ആയിരുന്ന, ഒരു മാധ്യമസ്ഥാപനത്തില്‍ ചാനലിൽ ജോലി ചെയ്തിരുന്ന, ചുരുളി സിനിമ മികച്ചതായി തോന്നുകയും, അതെ സമയം മാളികപ്പുറം സിനിമ കുട്ടികളെ കാണിക്കരുത് എന്ന് പറയുകയും ചെയ്ത ആളാണ് ആദര്‍ഷ്.
ലാലേട്ടനേയും സൈന്യത്തെയും അവഹേളിച്ച ചെകുത്താനെ ന്യായീകരിച്ചു പോസ്റ്റിടുകയും, ബിഗ് ബോസിൽ റിയാസ് ആണ് യഥാർത്ഥ വിജയി ആവേണ്ടത് എന്ന് അഭിപ്രായം പങ്ക് വെയ്ക്കുകയും ചെയ്തു ഒരുവന്റെ മാനസിക തലം മനസിലാക്കാതെ വിദ്യാർത്ഥി ആയി കണ്ട് തെറ്റിദ്ധരിച്ചവർക്ക് വേണ്ടിയാണ് ഈ വിഡിയോ ഇടുന്നതെന്നും അഖില്‍ മാരാര്‍ പറയുന്നു.
സിനിമയെ ബോധപൂര്‍വം തകര്‍ക്കാന്‍ ശ്രമിക്കുന്ന ക്രിമി കീടങ്ങളെ നിങ്ങള്‍ തിരിച്ചറിയണം. അധികം വാഴ്ത്തപ്പെടേണ്ട കാര്യമൊന്നുമല്ല അവന് ചെയ്തത്. യുവജന ക്ഷേമ കമ്മിഷന്റെ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയിട്ടുള്ള, അത്യാവശ്യം സംസാരിക്കാന്‍ അറിയാവുന്നവനാണ് ആദര്‍ഷ്. എന്നാല്‍ ജോജുവിന്റെ പ്രൊഫഷന് പ്രസംഗമല്ലെന്നും അയാള്‍ക്ക് അഭിനയവും എഴുത്തുമൊക്കെയാണ് അറിയാവുന്നതെന്നും ജോജുവിനെ ന്യായീകരിച്ചുകൊണ്ട് അഖില്‍ മാരാര്‍ വ്യക്തമാക്കി.