ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

 ‘പണി’ സിനിമയെ വിമര്‍ശിച്ച് പോസ്റ്റിട്ട റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ, ജോജു ജോർജിനെ പിന്തുണച്ച അഖില്‍ മാരാര്‍ക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല. കരുതിക്കൂട്ടിയുള്ള പണിയിൽ വീണ് പോയ ആളാണ് ജോജുവെന്നും, ആദർശ് നിഷ്കളങ്കനല്ലെന്നുമാണ് അഖില്‍ മാരാരുടെ വാദം. ഇതിന് താഴെ വരുന്ന കമന്‍റുകളിൽ ഭൂരിഭാ​ഗവും അഖിൽ മാരാരെ രൂക്ഷ ഭാഷയിൽ വിമർശിച്ചുകൊണ്ടുള്ളതാണ്.

വെറുതെ ജോജുവിനെ വെളുപ്പിക്കാൻ നിന്ന് നിങ്ങളുടെ വില കളയണ്ടെന്നും, ഓഡിയോ ക്ലിപ്പ് നാട്ടുകാർ മൊത്തം കേട്ടതാണെന്നുമാണ് സ്നേഹ മരിയയുടെ കമന്‍റ്. വാ വിട്ട വാക്കും, കൈവിട്ട കല്ലും തിരിച്ചു എടുക്കാൻ പറ്റില്ലെന്നും പരിഹാസ രൂപേണ അവർ വിമർശിക്കുന്നു. ഫോൺ വിളിയിലെ ജോജുവിന്‍റെ അഹങ്കാരം നിനക്ക് മനസിലായില്ലെങ്കിലും, പൊതുജനത്തിന് മനസിലായെന്ന് പറയുന്നു ഷിജോ ജോർജ്.

അഖിൽ മാരാർ വളഞ്ഞു മൂക്കിൽ പിടിക്കാൻ ശ്രമിക്കേണ്ടതില്ലെന്നാണ് അൻവറിന്‍റെ അഭിപ്രായം. താങ്കളോടുള്ള ബഹുമാനോത്തോടുകൂടി പറയുകയാ, ജോജുവിനെ ന്യായീകരിക്കരുത് എന്ന് പറയുന്നു ബാബു നടുവിൽ. സോഷ്യൽ മീഡിയയിലാകെ ജോജു ജോർജിനും പിന്തുണച്ച അഖിൽ മാരാർക്കും രൂക്ഷമായ വിമർശനമാണ് നേരിടേണ്ടി വരുന്നത്. ജോജുവും താനും തമ്മിലുള്ള അടുപ്പം കൊണ്ടല്ല അദ്ദേഹത്തെ പിന്തുണയ്ക്കുന്നതെന്നും, കഴിഞ്ഞ 3 മാസമായി ജോജുവുമായി യാതൊരു തരത്തിലുള്ള ബന്ധവും തനിക്കില്ലെന്നും അഖില്‍ വിഡിയോയുടെ തുടക്കത്തില്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്.

കെപിസിസി വാര്‍ റൂം മെമ്പർ ആയിരുന്ന, ഒരു മാധ്യമസ്ഥാപനത്തില്‍ ചാനലിൽ ജോലി ചെയ്തിരുന്ന, ചുരുളി സിനിമ മികച്ചതായി തോന്നുകയും, അതെ സമയം മാളികപ്പുറം സിനിമ കുട്ടികളെ കാണിക്കരുത് എന്ന് പറയുകയും ചെയ്ത ആളാണ് ആദര്‍ഷ് എന്നതാണ് അഖിൽ മാരാരുടെ പ്രധാന വിമർശനം.

ജോജു ജോർജിന് പൂര്‍ണ പിന്തുണയുമായി ഇടത് സൈബര്‍ ഗ്രൂപ്പായ പോരാളി ഷാജിയും രം​ഗത്തെത്തിയിരുന്നു. സിനിമയിലെ റേപ്പ് സീനിനെ വിമര്‍ശിച്ച ആദർശ് പക്കാ കോൺഗ്രസുകാരനാണെന്നും, അയാളുടെ 99 ശതമാനം പോസ്റ്റുകളിലും ഇടത് പക്ഷത്തെ ആക്രമിക്കുകയും കളിയാക്കുകയും ചെയ്യുന്നുണ്ടെന്നുമാണ് പോരാളി ഷാജിയുടെ വാദം. ഇതേ വാദം തന്നെയാണ് അഖിൽ മാരാരും ഉന്നയിക്കുന്നത്.

ENGLISH SUMMARY:

Akhil Marar who supported Joju George criticized on social media