dyfi-blood

TOPICS COVERED

ജീവന്‍ നിലനിര്‍ത്തുന്നതില്‍ മഹത്തായ ഒരു ദൗത്യമാണ് രക്തദാനം. അപകടത്തില്‍ പരുക്കേറ്റവരില്‍  തുടങ്ങി അര്‍ബുദ ചികിത്സയില്‍വരെ രക്തം ആവശ്യമായി വരാം. രക്തബാങ്കിലേക്കോ രക്തം ശേഖരിക്കുന്ന സംഘടനകളുടെ ചുമതയിലോ ഒരാള്‍ക്ക് രക്തം ദാനം ചെയ്യാനാകും. ഇടയ്ക്കിടെ രക്തം ദാനം ചെയ്യുന്നത് ആരോഗ്യത്തിനും നല്ലതാണ്. രക്തദാനത്തിനായി മത്സരിക്കുന്ന രണ്ട് പേരെ പറ്റി പറയുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീ‍ഡിയയില്‍ ശ്രദ്ധേയമാകുന്നത്. 

ഇടുക്കി പെരിയാറിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊതിച്ചോറ് വിതരണം നടത്തി തിരികെ വരുമ്പോള്‍  ഒരു യുവതി സഖാവെ എന്ന് വിളിച്ച് ഭർത്താവ് അഞ്ചുവർഷമായി ക്യാൻസർ മൂലം ചികിത്സയിലാണെന്നും ബി പോസിറ്റീവ് രക്തം അത്യാവശ്യമാണെന്നും പറയുന്നു. ഇതു കേട്ട ഉടനെ പെരിയാറില്‍ നിന്ന് രക്തം കൊടുക്കാന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുണ്ടക്കയത്ത് എത്തി. പിന്നെ കേട്ടത്  ഒരു കണക്കെടുപ്പായിരുന്നു. സഖാക്കളിലൊരാള്‍14 എന്ന് വിളിച്ചുപറഞ്ഞപ്പോള്‍ മറ്റൊരാള്‍ 18 എന്ന് ഉറക്കെപറയുന്നു. കാര്യം തിരക്കിയപ്പോഴാണ് 14മത്തെ തവണയാണ് അജിത്ത് രക്തംദാനം നടത്തുന്നത് 18 തവണ രക്തദാനം നൽകിയ  സഖാവ് ജയ്സനെ പൊട്ടിക്കുക എന്നതാണ് ലക്ഷ്യം, സ്നേഹത്തിന്‍റെയും കരുതലിന്‍റെയും ഭാഗമായ മത്സരം എന്ന് വിശേഷിപ്പിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്.

കുറിപ്പ് 

ഹൃദയം തൊട്ട് ഡിവൈഎഫ്ഐ  ഇന്നലെ പീരുമേട് താലൂക്ക് ആശുപത്രിയിൽ  പൊതിച്ചോറ് വിതരണം നടത്തേണ്ടത് ഡിവൈഎഫ്ഐ പെരിയാർ മേഖല കമ്മിറ്റി ആയിരുന്നു  പൊതിച്ചോറ് വിതരണം കഴിഞ്ഞ്  മടങ്ങുന്ന വഴി സഖാവേ എന്നൊരു വിളി പിന്നിൽ നിന്നും തിരിഞ്ഞു നോക്കിയപ്പോൾ ഒരു യുവതി  എന്താണ് എന്ന് ചോദിക്കുന്നതിനു മുമ്പ് അവർ കാര്യം പറഞ്ഞു എന്റെ ഭർത്താവ് അഞ്ചുവർഷമായി ക്യാൻസർ മൂലം ചികിത്സയിലാണ് എന്നെ ഒന്ന് സഹായിക്കാമോ  എനിക്ക് ബി പോസിറ്റീവ് ബ്ലഡ് വേണം അത്യാവശ്യമാണ്  ഞങ്ങൾക്കിടയിൽ നിന്ന് ഒരു ശബ്ദം എന്റെ ബി പോസിറ്റീവ് ആണ്  ഞാൻ കൊടുക്കാൻ തയ്യാറാണ്  വീണ്ടും യുവതി പറഞ്ഞു പക്ഷേ ഒരു പ്രശ്നമുണ്ട്  ബ്ലഡ് കൊടുക്കേണ്ടത് ഇവിടെയല്ല  മുണ്ടക്കയത്തുള്ള മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ആണ്   യുവതി പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ  ഞങ്ങൾക്കിടയിൽ നിന്ന് ഒരു ശബ്ദം ഉയർന്നു  അതിനെന്താ ഞങ്ങൾ പോകാം പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ മുണ്ടക്കയത്തേക്ക്  ആശുപത്രിയുടെ ലാബിനു മുന്നിൽ എത്തിയപ്പോൾ സഖാവ് അജിത്ത്   പറഞ്ഞു 14 എന്ന്  ഇത് കേട്ട സഖാവ് ജയ്സന്റെ  മുഖത്തൊരു ചിരി പടർന്നു അപ്പോൾ ഞാൻ കാര്യം തിരക്കി അപ്പോഴാണ് ഞാൻ ഒരു കാര്യം അറിയുന്നത് ഇതും കൂടെ കൂട്ടി 14 മത്തെ തവണയാണ് അജിത്ത്  രക്ത വിതരണം നടത്തുന്നത്  18 തവണ രക്തദാനം നൽകിയ  സഖാവ് ജയ്സനെ പൊട്ടിക്കുക  എന്നതാണ് ലക്ഷ്യം  സ്നേഹത്തിന്റെയും കരുതലിന്റെയും ഭാഗമായ ഈ മത്സരത്തിന്റെ  ഭാഗമാകാൻ എനിക്കും സാധിച്ചതിൽ  ഒരുപാട് അഭിമാനിക്കുന്നു

ENGLISH SUMMARY:

Dyfi Leaders viral face book post about Blood Donation