ശിശുദിനത്തില്‍ ഡല്‍ഹിയില്‍ നിന്നൊരു സ്നേഹക്കാഴ്ച. തെരുവിനെ ക്ലാസ് മുറിയാക്കി നൂറിലേറെ കുരുന്നുകളെ പഠിപ്പിക്കുന്ന ഒരു മലയാളി അധ്യാപികയെ പരിചയപ്പെടാം. ഡല്‍ഹി അതിര്‍ത്തിയില്‍ തൊഴില്‍തേടിയെത്തിയ പാവപ്പെട്ട ഇതര സംസ്ഥാനക്കാരുടെ മക്കളാണ് ഇവിടെ പഠിക്കുന്നത്. സ്കൂള്‍ വിദ്യാഭ്യാസനം അന്യമായിരുന്ന ഇവരെ സന്നദ്ധ പ്രവർത്തകർ കണ്ടെത്തി കൂട്ടിക്കൊണ്ടുവന്നതാണ്.
സായാഹ്നങ്ങളിൽ അവർ ഓടിയെത്തും ഈ അക്ഷരമുറ്റത്തേക്ക്. യൂണിഫോമും ബാഗും പുസ്തകങ്ങളുമുണ്ട്. അസംബ്ലിയുണ്ട്, പ്രാർഥനയുണ്ട്. ഇതവരുടെ സ്കൂളാണ്. സന്നദ്ധ സംഘടനകളും വ്യക്തികളുമാണ് പഠനോപകരണങ്ങള്‍ നല്‍കുന്നത്.
ചെറുപ്പത്തില്‍ പഠനാര്‍ഥം ഡല്‍ഹിയിലെത്തിയ റോസമ്മ വിവിധ വിദ്യാഭ്യാസ സ്ഥാനപനങ്ങളില്‍ അധ്യാപികയായി വിരമിച്ച ശേഷമാണ് തെരുവിലെ കുട്ടികളെ പഠിപ്പിക്കാനിറങ്ങിയത്.