fr-jim-george-to-army

മലയാളി വൈദികന് പട്ടാളത്തില്‍ പ്രവേശനം. പത്തനംതിട്ട മാത്തൂര്‍ സ്വദേശി ഫാ.ജിം എം ജോര്‍ജിനാണ് ഇന്ത്യന്‍ ആര്‍മിയില്‍ അവസരം ലഭിച്ചത്. ജൂനിയര്‍ കമ്മീഷന്‍ ഓഫീസര്‍ റാങ്കില്‍ റിലീജിയസ് ടീച്ചര്‍ തസ്തികയിലാണ് പ്രവേശനം. വൈദിക പദവിയില്‍ ഇരുന്ന് തന്നെ രാജ്യത്തിനായി സേവനം നല്‍കാമെന്നതാണ് പ്രത്യേകത. ഷിലോങിലെ അസം റെജിമെന്റിലാണ് പോസ്റ്റിങ്. 18 പേരില്‍ നിന്നാണ് ക്രിസ്ത്യന്‍ വിഭാഗത്തിലെ റിലീജിയസ് ടീച്ചറായി ഫാ. ജിം തിരഞ്ഞെടുക്കപ്പെട്ടത്. ഓര്‍ത്തഡോക്സ് സഭാംഗമായ ഫാ.ജിം നിലവില്‍ സഭയുടെ ബാലസമാജം ജനറല്‍ സെക്രട്ടറിയാണ്.

പട്ടാളത്തിലെ ‘മിഷന്‍’

പട്ടാളക്കാരുടെ മതപരവും ആത്മീകവുമായ ആവശ്യങ്ങള്‍ നിറവേറ്റി നല്‍കുക എന്നതാണ് റിലീജിയസ് ടീച്ചര്‍ അഥവ മത അധ്യാപകരുടെ ഉത്തരവാദിത്വം. എല്ലാ മതത്തിലെയും ഓരോ പുരോഹിതരെയും ഈ പോസ്റ്റില്‍ നിയമിക്കാറുണ്ട്. സേനാംഗങ്ങള്‍ക്ക് ആവശ്യമായ കൗണ്‍സിലിങ്,  മോട്ടിവേഷന്‍ ഉള്‍പ്പടെ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ഇവര്‍ക്കാണ്. പട്ടാളക്കാരുടെ മാനസിക സമ്മര്‍ദം കുറയ്ക്കാനുള്ള നടപടികളും സ്വീകരിക്കേണ്ടി വരും.

തിരഞ്ഞെടുക്കൽ പ്രക്രിയ

ഏകദേശം ഒന്നര വര്‍ഷത്തെ  നടപടികള്‍ക്ക് ശേഷമാണ് പ്രവേശനം പൂര്‍ത്തിയാകുന്നത്. പ്രാരംഭ റൗണ്ടിൽ ഓൺലൈനിൽ നടത്തുന്ന കമ്പ്യൂട്ടർ  ടെസ്റ്റ് ഉൾപ്പെടുന്നു. തുടർന്ന് രണ്ടാം റൗണ്ടിൽ ശാരീരികവും വൈദ്യ പരിശോധനയും ഉണ്ട്. ഏറ്റവുമൊടുവില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ബോര്‍ഡിന് മുന്നില്‍ അഭിമുഖം ഉള്‍പ്പെടുന്നു. ഇതില്‍ നിന്നുമാണ് തിരഞ്ഞെടുപ്പ്. മുംബൈയില്‍ ഇനി മൂന്നു മാസത്തെ പരിശീലനത്തിന് ശേഷം ഗസ്റ്റഡ് റാങ്കിലാണ് നിയമനം.

ENGLISH SUMMARY:

Fr Jim M George in Indian Army Recruitment as Religious Teacher