ജീവിതം കരുപ്പിടിപ്പിക്കാൻ പ്രവാസിയായ യുവാവിനെ കാത്തിരുന്നത് തീരാദുരിതം. വീടിനും വീട്ടുകാർക്കും താങ്ങാകാൻ പ്രവാസിയായ അബിൻ ടോമിയാണ് അപകടത്തിൽപ്പെട്ട് ദുരിതത്തിലായത്. താമസിച്ചിരുന്ന കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്ന് താഴെ വീണ അബിനെ നാട്ടിലെത്തിക്കാൻ വേണ്ടത് ലക്ഷങ്ങളാണ് .
ഒരു വർഷം മുൻപാണ് ഇടുക്കി തങ്കമണി നീലിവയൽ സ്വദേശി വെട്ടിയാങ്കൽ ടോമിയുടെ മകൻ അബിൻ ജോലിക്കായി അസർബൈജാനിലേക്ക് പോയത്. താമസിച്ചിരുന്ന കെട്ടിടത്തിന്റെ 4-ാം നിലയിൽ നിന്നും താഴെ വീണ് ഗുരുതരമായ പരുക്കേറ്റ് അത്യാസന്ന നിലയിൽ ഗബാല ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത അബിനെ നാട്ടിലെത്തിക്കാൻ സഹായം തേടുകയാണ് ഉറ്റവർ .
ചികിത്സകൾക്കായി ഇതിനോടകം തന്നെ ലക്ഷങ്ങൾ ചിലവായി. നാട്ടിലേക്ക് കൊണ്ടുവരാൻ ചികിത്സിച്ചിരുന്ന ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് അസർബൈജാൻ എയർപോർട്ടിൽ എത്തിച്ചു. ഡോക്ടറില്ലാതെ വിമാനത്തിൽ അയക്കാനാകില്ലെന്ന് അധിക്യതർ അറിയിച്ചു. ഡോക്ടറെയും കൂടെ വരാൻ സഹായിയെയും തയാറാക്കിയപ്പോഴക്കും ടിക്കറ്റും ക്യാൻസലായി. നിലവിൽ എയർപോർട്ട് ക്ലീനിക്കിൽ ലക്ഷങ്ങളാണ് ചികിത്സയ്ക്കായി ചിലവാകുന്നത്. ഇതിനോടകം തന്നെ 8.5 ലക്ഷത്തോളം രൂപ ചിലവായി. അബിനെ നാട്ടിലെത്തിക്കുന്നതിന് എട്ട് ലക്ഷത്തോളം രൂപ ഇനിയും ചിലവ് വരും. അടിയന്തരമായി തുക അടയ്ക്കണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഭീമമായ തുക കണ്ടെത്താനാകാതെ കുടുംബം പ്രതിസന്ധിയിലാണ്.
തുടർ ചികിത്സയ്ക്കും വിമാന ടിക്കറ്റിനും വരുന്ന ചിലവ് വേറെയും. അബിൻ്റെ പിതാവ് റ്റോമി ഓട്ടോ ഡ്രൈവറും മാതാവ് ഡെയ്സി ഗൃഹനാഥയുമാണ്. ഭീമമായ തുക കണ്ടെത്താനാവാതെ പ്രതിസന്ധിയിലായ കുടുംബം സുമനസുകളുടെ സഹായം തേടുകയാണ്
Account Details
Albin Tomy (സഹോദരൻ)
Account number - 14260100228513
Federal Bank kattappana
IFSC - FDRL0001426
Mobile Number: 813 888 4462