പാർട്ടി ചെങ്കൊടി ഉയർത്തിപ്പിടിക്കുമ്പോഴും, സമരങ്ങളിൽ പങ്കെടുക്കുമ്പോഴും, പൊതുപ്രവർത്തനം കഴിഞ്ഞ് രാത്രി വൈകി വീട്ടിൽ എത്തുമ്പോഴും ഭക്ഷണം എടുത്തുവെച്ച് കാവലിരിക്കുന്ന രണ്ടക്ഷരം പ്രിയപ്പെട്ട ‘അമ്മ’. പഞ്ചായത്ത് പ്രസിഡന്‍റായപ്പോള്‍ അമ്മയെ പറ്റി മകന്‍ സമൂഹമാധ്യങ്ങളില്‍ ഇട്ട കുറിപ്പിലെ വരികളാണിവ.
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ആനന്ദ് സുനിൽകുമാറാണ് ജീവിത യാത്രയില്‍ തന്നെ കൈപിടിച്ച് ഉയര്‍ത്തിയ അമ്മയുടെ സ്നേഹത്തെ പറ്റിയും താന്‍ പ്രസിഡന്‍റായപ്പോഴുള്ള സന്തോഷവും പങ്കുവച്ച് കുറിപ്പിട്ടിരിക്കുന്നത്. ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തംഗമായ ആനന്ദ്. മുന്നണി ധാരണപ്രകാരം സി.പി.എമ്മിലെ ജിഷ ഷാജി രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 14-ൽ ഒൻപത് വോട്ടുകളാണ് ആനന്ദ് നേടിയത്.
അച്ഛന്‍റെ മരണശേഷം എന്ത് ചെയ്യണമെന്ന് പകച്ചുനിന്ന സമയത്ത് ജീവിതത്തില്‍ എല്ലാം അമ്മയായിരുന്നുവെന്ന് പറഞ്ഞ് ആരംഭിക്കുന്ന കുറിപ്പില്‍ അമ്മയ്ക്ക് ഇനി അഭിമാനത്തോടുകൂടി പറയാം അമ്മയുടെ മകൻ ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്‍റ് ആയിരിക്കുകയാണെന്നും ഈ വിജയം അമ്മയുടെ വിജയമാണെന്നും പറയുന്നു.
കുറിപ്പ്
അച്ഛന്റെ മരണശേഷം എന്ത് ചെയ്യണമെന്ന് പകച്ചുനിന്ന സമയത്ത്.. എന്റെ ജീവിതത്തിൽ എല്ലാം അമ്മയായിരുന്നു... കഷ്ടപ്പെട്ട് ഞങ്ങൾ രണ്ടു മക്കളെ പൊന്നുപോലെ വളർത്തി.. രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ, പാർട്ടി ചെങ്കൊടി ഉയർത്തിപ്പിടിക്കുമ്പോഴും, സമരങ്ങളിൽ പങ്കെടുക്കുമ്പോഴും, പൊതുപ്രവർത്തനം കഴിഞ്ഞ് രാത്രി വൈകി വീട്ടിൽ എത്തുമ്പോഴും ഭക്ഷണം എടുത്തുവെച്ച് കാവലിരിക്കുന്ന രണ്ടക്ഷരം പ്രിയപ്പെട്ട "അമ്മ".... ഞങ്ങളുടെ സ്വന്തം ബിന്ദു അമ്മ... ഇനി അമ്മയ്ക്ക് അഭിമാനത്തോടുകൂടി പറയാം.. അമ്മയുടെ മകൻ ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് ആയിരിക്കുകയാണ്... ഈ വിജയം അമ്മയുടെ വിജയമാണ്