TOPICS COVERED

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ഒരു ഉണ്ണിയാർച്ചയും, പൊലീസുകാരനുമാണ്. സ്കൂളിലെ ഫാന്‍സി ഡ്രസ് മത്സരത്തിനായി സ്റ്റേജില്‍ എത്തിയ രണ്ട് കുട്ടികളാണ് ഉണ്ണിയാർച്ചയും പൊലീസുകാരനായും വേഷം ധരിച്ച് എത്തിയത്.

എന്നാല്‍ സ്റ്റേജിലെത്തിയതാടെ കാര്യങ്ങള്‍ കൈ വിട്ടു. രണ്ടു പേരും കരച്ചിലോടെ കരച്ചില്‍. ഇരുവരെയും ആശ്വസിപ്പിക്കുന്ന അധ്യാപികയെ ചിത്രത്തില്‍ കാണാം. വലിയ വായിലാണ് ഇരുവരും കരയുന്നത്. ഇരുവരുടെയും വേഷത്തിന് കയ്യിടിക്കുന്നവരും ഉണ്ട്. എന്നാല്‍ ഇത്തരം വേഷം കുട്ടികളെ നിര്‍ബന്ധിച്ച് ചെയ്യിക്കുന്നവരുണ്ടെന്നാണ് കമന്‍റുകളിലെ അഭിപ്രായം 

‘നിർബന്ധിച്ചു ഇമ്മാതിരി കോലം കെട്ടിച്ചു വിടുന്ന അച്ഛനമ്മമാരെ മാത്രം പറഞ്ഞാൽ മതി. കുട്ടികള്‍ക്ക്  താല്പര്യം ആണെങ്കിൽ കരയില്ല.,മേക്കപ്പ് ചെയ്തവൻ അത്ര പോരാ, പാന്‍റ് ഇപ്പോള്‍ ഊരി പോവും ഇങ്ങനെ പോകുന്നു കമന്‍റുകള്‍ ’

ENGLISH SUMMARY:

An unniyarcha and cop are now viral on social media. Two children dressed as Unniyarcha and a policeman came on stage for the school's fancy dress competition. But things got out of hand as soon as they reached the stage. Both of them are crying.