കൊച്ചിയില്‍ നിന്ന് താമസം മാറിയതോടെ താന്‍ പൂര്‍ണമായും സന്തോഷവാനാണെന്ന് നടന്‍ ബാല. കോകില ജീവിതത്തിലേക്കു വന്നപ്പോൾ അവൾക്കു പല സംശയങ്ങളും പേടിയും ഉണ്ടായിരുന്നു. വൈക്കത്ത് വന്നപ്പോൾ അതെല്ലാം മാറിയെന്നും താരം പറയുന്നു. വൈക്കത്ത് ക്ഷേത്ര ദർശനത്തിന് എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

ബാലയുടെ വാക്കുകള്‍

ഇപ്പോൾ ഞാൻ സന്തോഷവാനായിരിക്കുന്നു. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒത്തിരി പ്രശ്നങ്ങളുണ്ടായിരുന്നു. കോകില എന്റെ ജീവിതത്തിലേക്കു വന്നപ്പോൾ അവൾക്കു പല സംശയങ്ങളും പേടിയും ഉണ്ടായിരുന്നു. വൈക്കത്ത് വന്നപ്പോൾ അതെല്ലാം മാറി. വൈക്കത്തേക്ക് ആരെയും ഞാൻ ക്ഷണിക്കുന്നില്ല. ഞാൻ വേറൊരു ലോകത്താണ് ഇപ്പോൾ ജീവിക്കുന്നത്. എനിക്കൊരു വിഷമം ഉണ്ട്. വേറെ ഒന്നുമല്ല, കണക്ക് എടുത്തു നോക്കുന്നതുമല്ല. ഇത്രയും നാൾ നിങ്ങളെ എല്ലാവരെയും ഞാൻ ഇത്രയേറെ സ്നേഹിച്ചപ്പോൾ ഒരുനിമിഷം കൊണ്ടാണ് ഞാൻ അന്യനായി പോയത്.

Read Also: ‘ഞാൻ നല്ലവൻ, കോകിലയ്ക്ക് സംശയും പേടിയും ഉണ്ടായിരുന്നു’; ബാല

പക്ഷേ ഇവിടെ അങ്ങനല്ല.ഊ ലോകം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഗ്രാമ പ്രദേശം ആണ്. സിറ്റി ബഹളമൊന്നും ഇല്ല. ഇവിടെ ഞാൻ സ്കൂൾ കെട്ടുന്നു, പല രോഗികളെ സഹായിക്കുന്നു. കുടുംബശ്രീ ആളുകളെ സഹായിക്കുന്നു. നമ്മൾ ഏത് ഭൂമിയിൽ കാൽ ചവിട്ടിയാലും അത് നല്ലതായിരിക്കണം.ഞാൻ നല്ലവൻ തന്നെയാണ്. പക്ഷേ റൊമ്പ നല്ലവനല്ല. ഞാനാരോടും സർട്ടിഫിക്കറ്റും ചോദിച്ചിട്ടില്ല. ഞാൻ ആരേയും ദ്രോഹിച്ചിട്ടില്ല. നല്ലതു മാത്രമെ എല്ലാവർക്കും ചെയ്തിട്ടുള്ളൂ

ENGLISH SUMMARY:

Actor Bala and Kokila new video